/kalakaumudi/media/post_banners/663435236bec3317dd9be279daa9ccd8d0bcd7a4fdff9b2d8936b30a1ca7d079.jpg)
തിരുവനന്തപുരം: ജീവിതശൈലീരോഗങ്ങളില്‍ നിന്ന് ആശ്വാസം നേടാന്‍ ഭാരത് ഭവനില്‍ വെച്ച് ഒരു മാസം നീണ്ടു നില്‍ക്കുന്ന യോഗ പരിശീലന കളരി മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. രാവിലെ 7 മുതല്‍ 8.30 വരെ നടക്കുന്ന യോഗ പരിശീലന കളരിയില്‍ 10 വയസ്സ് മുതല്‍ 90 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പതഞ്ജലിയില്‍ നിന്ന് യോഗാപഠനം പൂര്‍ത്തിയാക്കിയ കാശ്മീര്‍ സ്വദേശിനിയായ തനൂജ ചന്ദേല്‍, ബ്രീത്തിങ് വെല്‍നസ്സ് യോഗയില്‍ പ്രത്യേക പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495095483 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.