OTHER STORIES

ഇന്ന് വിനായകചതുർത്ഥി; കുടുംബത്തിന്റെ ഐശ്വര്യം വർദ്ധിക്കുവാൻ ഇങ്ങനെ ചെയ്യൂ...

UPDATED2 weeks ago

ജയ് ശ്രീഗണേശ ഇന്ന് വിനായകചതുർത്ഥി മഹാദേവന്റെയും പാർവ്വതിദേവിയുടെയും പുത്രനായ ഗണപതിഭഗവാന്റെ ജന്മദിനം ആണ് വിനായകചതുർത്ഥി ഇത് വരുന്നത് ചിങ്ങമാസത്തിലെ കറുത്തവാവു കഴിഞ്ഞു വരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുർത്ഥിയാണ് ഈ ദിവസമാണ് ഗണപതിയുടെ ജന്മദിനം. അന്നേ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ടു മാല അല്ലെങ്കിൽ അപ്പം, മോദകനേദ്യം, ഗണപതിഹോമം എന്നിവ നടത്തിയാൽ സർവ്വാഭീഷ്ടസിദ്ധിയാണ് ഫലം വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്നു കഴിക്കുന്നത് കുടുമ്പത്തിന്റെ ഐശ്വര്യം വർദ്ധിക്കുന്നതിന് അത്യുത്തമം ആണ്.

പാള നമസ്കാരം! തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ പ്രത്യേക വഴിപാട്

UPDATED3 weeks ago

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ മാത്രം ആചരിച്ചു വരുന്ന പ്രത്യേക വഴിപാടാണ് പാളനമസ്കാരം. മൂർത്തിയുടെ പൂജ കഴിഞ്ഞ് ഉച്ചയ്ക്ക് നിവേദ്യം ശ്രീകോവിലിനുള്ളിലേക്ക് എഴുന്നള്ളിച്ചു കഴിയുമ്പോൾ കീഴ്ശാന്തി പൂവും ചന്ദനവും തീർത്ഥവുമെടുത്ത്, കിഴക്കേ മണ്ഡപത്തിൽ നമസ്കാരത്തിനിരിക്കുന്ന ബ്രഹ്മചാരിയുടെ കാൽ കഴുകിച്ച് പൂവും ചന്ദനവും നൽകുന്നു. വിഷ്യ ക്സേനൻ്റെ വടക്കുവശത്തുള്ള ശാലയിൽ ആവണിപ്പലകയിട്ട് ബ്രഹ്മചാരിയെ ദൈവീക ഭാവത്തിൽ ഇരുത്തി കമുകിൻ പാളയിൽ ചോറ്, ഉപ്പുമാങ്ങ, ഇഞ്ചിതൈര്, തൃപ്പുളി, എരിശ്ശേരി, പരിപ്പ്, വറുത്ത ഉപ്പേരി, മെഴുക്ക് പുരട്ടി (വെള്ള വഴുതനങ്ങയോ, ചേനയോ കൊണ്ടുള്ള ) എന്നീ വിഭവങ്ങൾ നൽകി നമസ്ക്കാരം തുടങ്ങിയതിനു ശേഷം മാത്രമാണ് ശ്രീ വല്ലഭ സ്വാമി ക്കുള്ള നിവേദ്യ പൂജ പൂർത്തിയാക്കുന്നത്.

'അമ്മുക്കുട്ട്യമ്മേടെ മാല ആദ്യം ചാർത്തുന്നത് ഒരു സുഖാണ്. കണ്ണനും അതാ ഇഷ്ടം'; ശ്രീ കൃഷ്ണ കഥകൾ...

UPDATED3 weeks ago

ഒരു കൊച്ചു ഗ്രാമത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് കൃഷ്ണഭക്തയായ ഒരമ്മൂമ്മ താമസിച്ചിരുന്നു. അമ്മൂമ്മയുടെ വീടിനു മുന്നിൽ വലിയ നെൽപ്പാടമാണ്. അതിന്റെ മറുകരയിലാണ് കൃഷ്ണ ക്ഷേത്രം. അമ്മൂമ്മയ്ക്ക് സ്വന്തമെന്നു പറയാൻ ആരും ഉണ്ടായിരുന്നില്ല. ഒറ്റയ്ക്കാണ് താമസം. സദാ പുഞ്ചിരി തൂകുന്ന അമ്മൂമ്മയെ കാണുന്നതു തന്നെ എല്ലാവര്‍ക്കും സന്തോഷമാണ്. അമ്മൂമ്മ എന്നും രാവിലെ നേരത്തെ എഴുന്നേററ് വീടും പരിസരവും വൃത്തിയാക്കി കുളിച്ചു വന്ന് തുളസിയും തെച്ചിയും പിച്ചകവും പറിച്ച് കണ്ണന് അതിമനോഹരമായ മാലകെട്ടും. കണ്ണന് മാലകെട്ടാനായി അമ്മൂമ്മ ഇതെല്ലാം സ്വന്തം വീട്ടുമുറ്റത്ത് നട്ടു വളർത്തിയതാണ്. ആ മാലയും കൊണ്ട് കൃഷ്ണനാമങ്ങൾ ഉരുവിട്ടുകൊണ്ട് വയൽ വരമ്പിലൂടെ നടന്ന് ക്ഷേത്രത്തില്‍ എത്തും. അമ്മൂമ്മയുടെ മാലയും കാത്ത് ശാന്തിക്കാരന്‍ തിരുമേനി അക്ഷമയോടെ നില്ക്കുന്നുണ്ടാവും.

Show More