പതിനെട്ടാം പടിയില്‍ സഹായവുമായി പിപിഇ കിറ്റ് ധരിച്ച പൊലീസ്

By online desk .18 11 2020

imran-azhar

 

 

ശബരിമല: കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരില്‍ ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവരെ പതിനെട്ടാം പടിയില്‍ സഹായിക്കാന്‍ പിപിഇ കിറ്റ് ധരിച്ച പൊലീസ് സേനാംഗങ്ങളുടെ സേവനം മാതൃകാപരം. പിപിഇ കിറ്റ് ധരിച്ച ഓരോ പൊലീസ് സേനാംഗങ്ങള്‍ വീതം പതിനെട്ടാം പടി തുടങ്ങുന്നിടത്തും, മുകളിലായും സേവനത്തിനുണ്ട്. കൂടാതെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വലിയ നടപ്പന്തല്‍ ആരംഭിക്കുന്ന ഭാഗത്തും പിപിഇ കിറ്റ് ധരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സേവനത്തിനുണ്ട്. പതിനെട്ടാംപടി കയറുമ്പോള്‍ ശാരീരിക ബുദ്ധിമുട്ട്
നേരിടുന്ന തീര്‍ത്ഥാടകരെ പിടിച്ചു കയറ്റുന്നത് ഉള്‍പ്പെടെയുള്ള സഹായമാണ് പൊലീസ് സേനാംഗങ്ങള്‍ നല്‍കുന്നത്.

 

ദിവസവും രണ്ടു ഷിഫ്ടിലാണ് പതിനെട്ടാം പടിയിലും വലിയ നടപ്പന്തലിലും പിപിഇ കിറ്റ് ധരിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സേവനം ചെയ്യുന്നത്. കഴിഞ്ഞ മണ്ഡലകാലങ്ങളില്‍ പതിനെട്ടാം പടിയില്‍ ഒരു മിനിറ്റില്‍ 60 മുതല്‍ 90 തീര്‍ത്ഥാടകരെ പടി കയറാന്‍ പൊലീസ് സഹായിച്ചിരുന്നു.  ഇതിനായി ഒരു ഷിഫ്റ്റില്‍ 12 പൊലീസുകാരെ നിയോഗിച്ചിരുന്നു. ഇങ്ങനെ മൂന്ന് ഷിഫ്റ്റ് ഉണ്ടായിരുന്നു. ഒരു ഷിഫ്റ്റിലെ ആറ് ഉദ്യോഗസ്ഥര്‍ ഒന്നര മണിക്കൂര്‍ മാറി മാറി പതിനെട്ടാം പടിയില്‍ തീര്‍ത്ഥാടകരെ പടി കയറാന്‍ സഹായിച്ചിരുന്നു.

 

ശബരിമലയിലെ ഇന്ന്
.........


5 മണിക്ക്.... തിരുനട തുറക്കല്‍
5.05 ന്..... അഭിഷേകം
5.30 ന് ...ഗണപതി ഹോമം
7 മണി മുതല്‍ 11 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ....ദീപാരാധന
7 മണിക്ക് .....പടിപൂജ
8.30 മണിക്ക് ....അത്താഴപൂജ
8.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 9 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

 

 

OTHER SECTIONS