കിടപ്പു മുറിയിൽ ഇവയൊക്കെ കരുതൂ .. ഭാഗ്യം നിങ്ങളെ തേടിവരും

By Greeshma G Nair.28 Jan, 2017

imran-azhar

 

 

ജാതി-മതഭേദമെന്യേ നാം എല്ലാവരും നോക്കുന്ന ഒന്നാണ് വാസ്തു ശാസ്ത്രം .
നിത്യജീവിതത്തിലെ പലകാര്യങ്ങളും വാസ്തു നോക്കി ചെയ്യുന്നവരാണ് നമ്മളില്‍ പലരും. വീട് വയ്ക്കാന്‍ സ്ഥലം വാങ്ങുമ്പോള്‍ മുതല്‍ വീടു വയ്ക്കുമ്പോഴും വീട്ടിലുള്ളിലായാലും വെളിയിലായാലും വാസ്തുവിനെ കൂട്ടുപിടിക്കാറുണ്ട്. വാസ്തുവും ഭാഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു .

 

കിടപ്പു മുറിയിൽ വാസ്തു നോക്കി ചില കാര്യങ്ങൾ ചെയ്യാൻ കഴിയും .


സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ചന്ദനം എന്നിവയ്ക്ക് ഭാഗ്യത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ടു തന്നെ ഇവ കിടയ്ക്കയ്ക്ക് അടിയില്‍ കരുതുന്നത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും.

സ്വര്‍ണ്ണവും വെള്ളിയും നിങ്ങളുടെ ദോഷങ്ങളെ അകറ്റുകയും ഭാഗ്യം കൊണ്ടുവരികയും ചെയ്യും. അതിനാല്‍ സ്ത്രീകള്‍ സ്വര്‍ണ്ണപാദസ്വരം അണിയുന്നതും ഭാഗ്യം കൊണ്ടുവരും. വെള്ളിപ്പാത്രത്തില്‍ അല്‍പ്പം വെള്ളം നിറച്ച് കട്ടിലിനടിയില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം ഉത്തമമാണ്.

 


ചന്ദനത്തിന്റെ കഷ്ണങ്ങള്‍ തലയിണയ്ക്ക് അടിയില്‍ സൂക്ഷിക്കുന്നത് സൗഭാഗ്യങ്ങള്‍ നിങ്ങളെ വിട്ടകലാതിരിക്കാന്‍ സഹായിക്കും.

നമ്മുടെ സൗഭാഗ്യങ്ങളെ തട്ടിത്തെറിപ്പിക്കുന്നതില്‍ ദേഷ്യത്തിന് വലിയ പങ്കുതന്നെ ഉണ്ട്. അതുകൊണ്ട് തന്നെ ദേഷ്യത്തെ അകറ്റിയാല്‍ തന്ന ജീവിതത്തില്‍ ഐശ്വര്യം വന്നുചേരും. ദേഷ്യത്തെ അകറ്റാനായി കിടക്കയ്ക്ക് അരുകില്‍ ചെമ്പുപാത്രം സൂക്ഷിക്കുന്നത് വാസ്തുപ്രകാരം ഉത്തമമാണ്.

loading...