ഭര്‍ത്തൃ നന്മയ്ക്കും ഐശ്വര്യത്തിനും ഇനി സാവിത്രി വ്രതം :അറിയേണ്ടതെല്ലാം

ഭര്‍ത്തൃ നന്മക്കുവേണ്ടി മിഥുനമാസത്തില്‍ സ്ത്രീകള്‍ അനുഷ്ഠിക്കുന്ന വിശേഷ വ്രതമാണ് വട സാവിത്രി വ്രതം

author-image
parvathyanoop
New Update
ഭര്‍ത്തൃ നന്മയ്ക്കും ഐശ്വര്യത്തിനും ഇനി സാവിത്രി വ്രതം :അറിയേണ്ടതെല്ലാം

ഭര്‍ത്തൃ നന്മക്കുവേണ്ടി മിഥുനമാസത്തില്‍ സ്ത്രീകള്‍ അനുഷ്ഠിക്കുന്ന വിശേഷ വ്രതമാണ് വട സാവിത്രി വ്രതം. പാതിവ്രത്യത്തിന്റെ തപശക്തികൊണ്ട് സാക്ഷാല്‍ യമധര്‍മ്മനില്‍ നിന്നും ഭര്‍ത്താവ് സത്യവാന്റെ ജീവന്‍ രക്ഷിച്ച സാവിത്രിയുടെ ഓര്‍മ്മ ഉണര്‍ത്തുന്ന വ്രതമാണ് ഇത്. ജ്യേഷ്ഠമാസത്തിലെ പൗര്‍ണ്ണമിയിലാണ് വ്രതം നോല്‍ക്കുന്നത്. 2022 ജൂണ്‍ 14 നാണ് വടസാവിത്രി വ്രതം ദാമ്പത്യദുരിതങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും അനുയോജ്യമായ വ്രതമായി ഇതിനെ വിശേഷിപ്പിക്കുന്നു.

ഈ വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകള്‍ തലേദിവസം മുതല്‍ മത്സ്യ - മാംസാദികള്‍ ഉപേക്ഷിച്ച് വ്രതനിഷ്ഠകള്‍ പാലിക്കണം. വ്രതദിവസം അതി രാവിലെ ഉണര്‍ന്ന് കുളികഴിഞ്ഞ് ശുദ്ധമായ കടുത്ത നിറമുള്ള വസ്ത്രം ധരിച്ച് സമീപത്തെ ആല്‍മരചുവട്ടില്‍ ഇരുന്ന് വ്രതം അനുഷ്ഠിക്കണം എന്നാണ് വിധി. ഉത്തരേന്ത്യയില്‍ വളരെ വിശേഷമാണ് വട സാവിത്രി വ്രതം. ആല്‍മര പരിസരം വൃത്തിയാക്കി ചന്ദനത്തിരി കത്തിച്ച് വച്ച ശേഷം ആലിന് ഏഴുവലംവച്ച് നമസ്‌കരിച്ച് പരുത്തിനൂല്‍ ഏഴ് ചുറ്റ് ചുറ്റിക്കെട്ടുകയും വേണം. തുടര്‍ന്ന് ആല്‍മരത്തില്‍ കുങ്കുമം ചാര്‍ത്തുകയും അല്പം കുങ്കുമം ആല്‍മരച്ചുവട്ടില്‍ അര്‍പ്പിക്കുകയും വേണം. അതിനുശേഷം നിറഞ്ഞ ഈശ്വരചിന്തയോടെ പഴങ്ങള്‍ ആല്‍മരത്തിന് ചുവട്ടില്‍ സമര്‍പ്പിച്ച് ഭര്‍ത്താവിന്റെ ദോഷ ദുരിത ശാന്തിക്കും സര്‍വ്വഐശ്വര്യങ്ങള്‍ക്കുമായി പ്രാര്‍ത്ഥിക്കണം.

അന്ന് പകല്‍ മുഴുവന്‍ ഈശ്വരനെ ധ്യാനിച്ച് കഴിയണം.ഉച്ചക്ക് അരിയാഹാരം കഴിക്കരുത്. പകരം പഴങ്ങളും ഫലങ്ങളും കഴിക്കാം. സന്ധ്യദീപം കണ്ടശേഷം സാധാരണ സസ്യാഹാരം കഴിക്കാം.വിവാഹിതരായ ദമ്പതികള്‍ അവരുടെ ദാമ്പത്യ ജീവിതത്തില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും പങ്കാളിയുടെ ആയുരാരോഗ്യത്തിനും വേണ്ടിയാണ് വട സാവിത്രി വ്രതം അനുഷ്ഠിക്കുന്നത്. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ്, അഭിവൃദ്ധി, ക്ഷേമം എന്നിവക്ക് വേണ്ടി ഭാര്യമാര്‍ അനുഷ്ഠിക്കുന്ന വ്രതമാണ് വട സാവിത്രി വ്രതം. ഈ ദിനത്തില്‍ പ്രത്യേക പൂജയും പ്രാര്‍ത്ഥനയും മറ്റും നടത്തുന്നുണ്ട്. എല്ലാ വര്‍ഷവും ജ്യേഷ്ഠമാസത്തിലെ അമാവാസി ദിനത്തിലാണ് ഈ പ്രത്യേക വ്രതവും പൂജയും ആഘോഷിക്കപ്പെടുന്നത്. ഈ വര്‍ഷം അത് വരുന്നത് മെയ് 30 തിങ്കളാഴ്ചയാണ്.

ഈ ദിവസം, സ്ത്രീകള്‍ ഉപവസിക്കുകയും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുകയും ആല്‍മരത്തിന് ചുറ്റും പ്രാര്‍ത്ഥിച്ച് പ്രദക്ഷിണം വെക്കുകയും ചെയ്യുന്നുണ്ട്.വട സാവിത്രി വ്രതത്തിന് നമുക്കിടയില്‍ അത്രത്തോളം പ്രാധാന്യം ഇല്ലെങ്കിലും മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശം, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വളരെയധികം സ്വീകാര്യതയാണ് ഉള്ളത്. ഈ ദിനം തന്നെയാണ് ശനി ജയന്തിയും വരുന്നത് എന്നത് ഈ ദിവസത്തിന്റെ പ്രത്യേകത വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെയാണ് പ്രത്യേക പൂജകള്‍, മുഹൂര്‍ത്തം, ഇതിന് പിന്നിലെ ഐതിഹ്യം എല്ലാം താഴെ പറയുന്നു.

ശുഭമുഹൂര്‍ത്തം

വട സാവിത്രി വ്രതത്തിന്റെ ശുഭ മുഹൂര്‍ത്തം ഏതാണെന്ന് നമുക്ക് നോക്കാം. 29 മെയ്, 2022 ഉച്ചയ്ക്ക് 02:54 ന് തിഥി ആരംഭിച്ച് അമാവാസിയില്‍ തിഥി അവസാനിക്കുന്നു. അതായത് മെയ് 30ന് വൈകുന്നേരം 04:59 വരെയാണ് വട സാവിത്രി വ്രതം അനുഷ്ഠിക്കപ്പെടുന്നത്. ഈ ദിനത്തിന്റെ പ്രത്യേകതയും പൂജാവിധിയും എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പൂജ ഇപ്രകാരം

വട സാവിത്രി ദിനത്തിലെ പൂജ എപ്രകാരം ആയിരിക്കണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ശുദ്ധിയുള്ള ഒരു തുണി, പഴം, വിളക്ക്, ചന്ദനത്തിരി, താലം, പഴങ്ങളും പൂക്കളും, മധുരപലഹാരങ്ങള്‍, കലശം, ശുദ്ധ ജലം, തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് കൂടാതെ തളികയില്‍ വെക്കുന്നതിന് സാവിത്രിയുടേയും സത്യവാന്റേയും ചിത്രം കൂടി ഉണ്ടെങ്കില്‍ ഉത്തമം.

ആരാധനാ രീതി

എന്തൊക്കെയാണ് ഈ ദിനത്തിലെ പ്രത്യേകത എന്നും ആരാധനാ രീതി എപ്രകാരം ആണ് എന്നും നമുക്ക് നോക്കാം. ഈ ദിനത്തില്‍ സ്ത്രീകള്‍ രാവിലെ എഴുന്നേറ്റു ദേഹശുദ്ധി വരുത്തുന്നു. അതിന് ശേഷം കോടി വസ്ത്രങ്ങള്‍ ധരിക്കുന്നു. പിന്നീട് തളികയില്‍ മുകളില്‍ പറഞ്ഞ ആരാധനക്കുള്ള എല്ലാ വസ്തുക്കളും വെക്കുക. പിന്നീട് ആല്‍മരത്തിന് അടുത്തേക്ക് പോവുക. ശേഷം പൂജക്കുള്ള വസ്തുക്കള്‍ എല്ലാം തന്നെ ആല്‍മരത്തിന് കീഴെ വെക്കുകയും വിളക്ക് കൊളുത്തി പൂജിക്കുകയും ചെയ്യുക. ശേഷം ചുവന്ന തുണിയും പഴങ്ങളും സമര്‍പ്പിക്കുക.

പിന്നീട് മരത്തിന് ചുറ്റും ചുവന്ന നൂല്‍ കൊണ്ട് ബന്ധിക്കുക. ആല്‍മരത്തെ കഴിയുന്നത്ര 5, 11, 21 അല്ലെങ്കില്‍ 51 തവണ പ്രദക്ഷിണം ചെയ്യുന്നതിനും ശ്രദ്ധിക്കുക. ആല്‍മരത്തിന് കീഴെ നേദിച്ച അതേ പ്രസാദം വീട്ടില്‍ ഭര്‍ത്താവിനും നല്‍കുക. പിന്നീട് പഴങ്ങള്‍ ഇരുവരും കഴിക്കുക. ഇത്രയുമാണ് വട സാവിത്രി ദിനത്തിലെ പൂജാവിധികള്‍. ഇത് ചെയ്താല്‍ ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും ഉണ്ടാവും എന്നാണ് വിശ്വാസം.

വടസാവിത്രി ദിനത്തിന്റെ പ്രാധാന്യം

എന്തുകൊണ്ടാണ് ഈ ദിനം വടസാവിത്രി ദിനം എന്ന് അറിയപ്പെടുന്നത് എന്ന് അറിയാന്‍ ആഗ്രഹമില്ലേ? ഐതിഹ്യമനുസരിച്ച് മഹാരാജാവ് അശ്വപതിയുടെ പുത്രിയാണ് സാവിത്രി. സ്വയംവര പ്രായമായപ്പോള്‍ സാവിത്രി സത്യവാനെ വരനായി തിരഞ്ഞെടുത്തു. എന്നാല്‍ വിവാഹ ശേഷം സത്യവാന് വെറും ചുരുങ്ങിയ ദിവസങ്ങള്‍ ആണ് ആയസ്സ് എന്ന് നാരദന്‍ അറിയിച്ചു. ഇത് കേട്ട് സാവിത്രിയോട് ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ രാജാവ് ആവശ്യപ്പെട്ടു. എന്നാല്‍ സാവിത്രി ഇതിന് തയ്യാറാവാതിരിക്കുകയും ഭര്‍ത്താവിനോടൊപ്പം വനത്തില്‍ താമസിക്കുകയും ചെയ്തു.

ഭര്‍ത്താവിന്റെ മരണ ദിനത്തോട് മുന്നോടിയായി സാവിത്രി അതികഠിനമായ നിരാഹാരം ആരംഭിച്ചു. യമരാജന്‍ സത്യവാന്റെ ആത്മാവിനെ കൂട്ടിക്കൊണ്ട് പോവുമ്പോള്‍ സാവിത്രിയും യമനെ അനുഗമിച്ചു. സാവിത്രിയുടെ ഭക്തിയില്‍ സന്തുഷ്ടനായ യമരാജന്‍ സാവിത്രിക്ക് വരം നല്‍കി. അന്ധനായ തന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് കാഴ്ചയും ദീര്‍ഘായുസും നല്‍കാന്‍ ആണ് സാവിത്രി ആദ്യം ആവശ്യപ്പെട്ടത്. പിന്നീടും സാവിത്രി യമനോടൊപ്പം യാത്ര ചെയ്തു.

രണ്ടാമത്തെ വരമായി നഷ്ടപ്പെട്ട രാജ്യം വീണ്ടെടുക്കുന്നതിന് അനുഗ്രഹിച്ചു. മൂന്നാമത്തെ വരമായി നൂറ് പുത്രന്‍മാരെ നല്‍കണമെന്ന് വരം ആവശ്യപ്പെട്ടു. അതിന് അനുഗ്രഹിച്ച ശേഷം യമന്‍ യാത്ര തുടര്‍ന്നപ്പോള്‍ ഭര്‍ത്താവ് മരിച്ച തനിക്ക് എങ്ങനെ പുത്രന്‍മാരുണ്ടാവും എന്ന് സാവിത്രി തിരിച്ച് ചോദിച്ചു. സാവിത്രിയുടെ ബുദ്ധിയില്‍ സന്തുഷ്ടനായ യമരാജന്‍ സത്യവാന്റെ ആത്മാവിനെ മോചിപ്പിച്ചു.

 

 

 

 

 

vrutham husband goodness