ഇന്ന് ശ്രീരാമ നവമി...രാമായണത്തിലെ ഈ അധ്യായങ്ങൾ പാരായണം ചെയ്യൂ

ശ്രീവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്റെ ജന്മ ദിവസമാണ് ശ്രീരാമനവമിയായി അഘോഷിക്കുന്നത്.

author-image
online desk
New Update
ഇന്ന് ശ്രീരാമ നവമി...രാമായണത്തിലെ ഈ അധ്യായങ്ങൾ പാരായണം ചെയ്യൂ

ശ്രീവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്റെ ജന്മ ദിവസമാണ് ശ്രീരാമനവമിയായി അഘോഷിക്കുന്നത്. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിവസത്തെയാണ് ശ്രീരാമനവമി എന്നു പറയുന്നത്.ജനനശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം.

കുടുംബ ഐശ്വര്യത്തിനായി ശ്രീരാമനവമി ദിനത്തിൽ രാമായണം പാരായണം അത്യുത്തമമാണ് . എന്നാൽ എല്ലാവര്ക്കും പൊതുവെ ഉണ്ടാവുന്ന ഒരു വലിയ സംശയമാണ് കർക്കിടകത്തിലല്ലേ രാമായണം പാരായണം ചെയ്യണ്ടത് ? എന്നാൽ 365 ദിവസവും രാമായണം പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യുന്നത് നല്ലതാണ്. കൂടാതെ ആഗ്രഹസാഫല്യത്തിനായി ചില പ്രത്യേക ഭാഗങ്ങൾ പാരായണം ചെയ്യുന്നതും പതിവുണ്ട്.

ശത്രുദോഷ ശമനത്തിന് - യുദ്ധകാണ്ഡത്തിലെ ആദിത്യ ഹൃദയമന്ത്രം ജപിക്കുക

സർവ്വകാര്യ സിദ്ധിക്കായ് - സുന്ദരകാണ്ഡം പാരായണം ചെയ്യുക

മംഗല്യഭാഗ്യത്തിനും ദാമ്പത്യസൗഖ്യത്തിനും-ബാലകാണ്ഡത്തിലെ സീതാസ്വയംവരം എന്ന ഭാഗത്തിലെ 'സത്‌കാര യോഗ്യന്മാരാം രാജപുത്രന്മാരെ....എന്നു തുടങ്ങി ഹോമവും കഴിച്ചു തൻ പുത്രിയാം വൈദേഹിയെ രാമനു നൽകീടിനാൻ ജനകമഹീന്ദ്രനും.... വരെ രാവിലെ പാരായണം ചെയ്യാം .

സന്താനഭാഗ്യത്തിന്- ബാലകാണ്ഡത്തിലെ പുത്രകാമേഷ്ടി ഭാഗം വായിക്കാം. ' തന്നുടെ ഗുരുവായ വസിഷ്‌ഠനിയോഗത്താൽ... എന്നു തുടങ്ങിഗർഭവും പൂർണമായി ചമഞ്ഞതു കാല– മർഭകന്മാരും നാൽവർ പിറന്നാരുടനുടൻ.. വരെ പാരായണം ചെയ്യാം

sreeramanavami