മകയിരം നക്ഷത്രക്കാര്‍ക്ക് ആദ്യം ബുദ്ധിമുട്ട് ശേഷം നേട്ടം

By webdesk.24 Aug, 2018

imran-azhar

വൃശ്ചികം വരെ പലവിധ ബുദ്ധിമുട്ടുകളനുഭവിക്കുകയും അതിനുശേഷം സുഖാനുഭവങ്ങള്‍ ഉണ്ടാകുകയും ചെയ്യും. സാന്പത്തിക നഷ്ടം ശത്രുപീഡ തനിക്കും കളത്രത്തിനും രോഗപീഡ സഹോദരസ്ഥാനീയരുമായി അകല്‍ച്ച തുടങ്ങിയ ദോഷഫലങ്ങള്‍ ആദ്യമാസങ്ങളിലും തുടര്‍ന്ന് സന്താനങ്ങളെക്കൊണ്ടുള്ള ഗുണഫലങ്ങള്‍, പ്രവര്‍ത്തനവിജയം. ഉദ്ദിഷ്ടകാര്യങ്ങളില്‍ നേട്ടം. കുടുംബത്തില്‍ സന്തോഷം ശുഭകരവും ഉല്ളാസകരവുമായ യാത്രകള്‍ എന്നിവയുമുണ്ടാകും. ചിങ്ങത്തില്‍ നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വീട് തിരികെ ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ഉന്നതസ്ഥാനങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊമോഷനും ലഭിക്കും. ശത്രുക്കളില്‍ നിന്നും ഭയവും സാന്പത്തിക നഷ്ടവും ഉണ്ടാകും. പ്രമേഹ രോഗികള്‍ കരുതിയിരിക്കണം. കന്നിയില്‍ സാന്പത്തികമായി ഉയര്‍ച്ചയും ഗൃഹത്തില്‍ സ്വസ്ഥതയും ഉണ്ടാകും. മാതാവിനും ബന്ധുക്കള്‍ക്കും അനുകൂലസമയമായിരിക്കും. അവരുമായി രമ്യതയില്‍ വര്‍ത്തിക്കാന്‍ സാധിക്കും. രോഗം പിടിപെടാന്‍ സാദ്ധ്യതയുണ്ട്. തുലാത്തില്‍ സ്വപ്രയത്നത്താല്‍ ധാരാളം ധനം സന്പാദിക്കാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ മേലധികാരിയുടെ പ്രശംസപിടിച്ചുപറ്റും. കലാകാരന്മാര്‍ അവരവരുടെ മേഖലകളില്‍ ശോഭിക്കും. ആദരിക്കപ്പെടും. രാഷ്ട്രീയപ്രവര്‍ത്തകര്‍ വാക്സാമര്‍ത്ഥ്യത്താവല്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കും. അധ്വാനഭാരത്താല്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടും. വൃശ്ചികത്തില്‍ ചിരകാലമായി ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. രോഗാവസ്ഥയിലായിരുന്നവര്‍ രോഗമുക്തി നേടും. കൌശലത്തോടുകൂടി പ്രവര്‍ത്തിക്കുകയാല്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ സാധിക്കും. നിയമപരമായ കാര്യങ്ങള്‍ അവഗണിച്ച് ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും. സന്താനങ്ങളെക്കൊണ്ട് സന്തോഷം അനുഭവിക്കും. ധനുവില്‍ പരീക്ഷാവിജയം പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ഫലം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. അന്യന്‍റെ കാര്യത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കും. നേതാക്കന്മാര്‍ക്ക് വാക്സാമര്‍ത്ഥ്യത്താല്‍ പ്രശംസനേടാന്‍ കഴിയും. മകരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതികൂലമായ ഉത്തരവുകള്‍ ലഭിക്കുമെന്ന് ഭയമുണ്ടായിരിക്കും. കുടുംബത്തിലും സഹപ്രവര്‍ത്തകരുമായും അകാരണമായി കലഹിക്കും. കാലുകള്‍ക്ക് ഒടിവ്, ചതവ് എന്നിവയുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷിക്കുന്നത് നന്ന്. ഭൂസ്വത്ത് കിട്ടുകയോ വാങ്ങുകയോ ചെയ്യും. കുംഭത്തില്‍ സ്ത്രീകളുടെ സഹായത്താല്‍ ധനലഭ്യത. സാഹിത്യകാരന്മാര്‍ക്കും ചിത്രകാരന്മാര്‍ക്കും അനുകൂലസമയമാണ്. മീനത്തില്‍ കര്‍മ്മരംഗത്ത് വളരെയധികം ശോഭിക്കാന്‍ സാധിക്കുകയും ഉന്നതരുടെ പ്രശംസയ്ക്ക് പാത്രീഭവിക്കുകയും ചെയ്യും. അനുമോദനങ്ങള്‍ നേടാന്‍ അവസരമുണ്ടാകും. പ്രതീക്ഷിക്കാതെ സാന്പത്തികനഷ്ടം ഉണ്ടാകും. ജ്വരം പിടിപെടാന്‍ ഇടവരും. സഹോദരങ്ങളുടെ പ്രവര്‍ത്തികളില്‍ ദു:ഖിക്കും. മേടത്തില്‍ രോഗികളായിരുന്നവര്‍ രോഗമുക്തി നേടും. ജ്യേഷ്ഠസഹോദരങ്ങളുടെ സഹായത്താല്‍ ഭൂസ്വത്ത് സ്വന്തമാക്കും. പൊതുപ്രവര്‍ത്തകര്‍ സ്ഥാനബഹുമാനാദികള്‍ നേടും. സ്വജനങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരും. ഇടവത്തില്‍ നിര്‍ഭയത്തോടുകൂടി തന്‍റെ പ്രവൃത്തികള്‍ യഥേഷ്ടം നിര്‍വ്വഹിക്കും. ബന്ധുക്കളുമായി അകല്‍ച്ചയുണ്ടാകും. സാന്പത്തികനഷ്ടമുണ്ടാകും. ശത്രുഭയത്താല്‍ മന:ക്ളേശമനുഭവിക്കും. മിഥുനത്തില്‍ കുത്സിതമാര്‍ഗ്ഗത്തില്‍ കൂടി ധനം സന്പാദിക്കാനുള്ള പ്രവണതയുണ്ടാകും. അമ്മയുടെ കുടുംബാംഗങ്ങളുമായി കലഹിക്കും. നിയമനടപടികള്‍ അഭിമുഖീകരിക്കേണ്ടിവരും. ഔഷധവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. മുന്‍കോപവും വാക്കുകളും നിയന്ത്രിക്കുന്നത് നന്നായിരിക്കും. കര്‍ക്കടകത്തില്‍ പ്രവര്‍ത്തനരംഗത്ത് ജയം ഉണ്ടാകും. സന്തോഷം ഉണ്ടാകുന്ന വാര്‍ത്തകള്‍ കേള്‍ക്കാനവസരം ഉണ്ടാകും. സഹോദരസഹായം ലഭിക്കും. അഭ്യാസികള്‍ ശ്രദ്ധിക്കപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്യും. ആഡംബരവസ്തുക്കള്‍ സംഭരിക്കും.

പരിഹാരം: ജന്മനക്ഷത്രങ്ങള്‍തോറും ഗണപതിക്ക് 11 തേങ്ങയും ശ്രീ പരമശിവന് ജലധാരയും വഴിപാടായി സമര്‍പ്പിക്കുക. ദിവസവും രാവിലെ 108 പ്രാവശ്യം ശിവപഞ്ചാക്ഷരി ജപിക്കുന്നത് നന്നായിരിക്കും.

OTHER SECTIONS