രേ​വ​തിക്ക് രണ്ടാം പകുതി നന്ന്

By webdesk.02 10 2018

imran-azhar

ഉദ്യോഗത്തില്‍ അവഗണന, എന്നിവ വര്‍ഷാദ്യവും ശേഷം സ്ഥലംമാറ്റം, അംഗീകാരം ഉന്നതസ്ഥാനമാനങ്ങള്‍ എന്നിവയും ലഭിക്കും. ഭാഗ്യവും ഭാഗ്യപുഷ്ടിയും അനുഭവിക്കും. ഈശ്വരകാര്യങ്ങളില്‍ കൂടുതല്‍ താല്പര്യം കാണിക്കും. ദാനധര്‍മ്മങ്ങളിലേര്‍പ്പെടും. പിതാവിന്‍റെ നേട്ടങ്ങളില്‍ ആഹ്ളാദിക്കും. സാന്പത്തിനഷ്ടം പ്രതീക്ഷിക്കാം. ചിങ്ങത്തില്‍ ഭാര്യയും സന്താനങ്ങളുമായി കലഹിക്കും. ആഗ്രഹങ്ങള്‍ പലതും നടക്കാതെ വരും. മാനസിക പിരിമുറുക്കം അനുഭവിക്കും. കന്നിയില്‍ ശത്രുക്കളുടെ മേല്‍വിജയം വരിക്കും. രോഗമുക്തി നേടും. അനാവശ്യ ചിന്തകള്‍ ഉപേക്ഷിക്കും. സാന്പത്തികനില മെച്ചപ്പെടും. ഭൂസ്വത്ത് സ്വന്തമാക്കും. തുലാമാസം ലോഹവുമായി ബന്ധപ്പെട്ട് വ്യാപാരം നടത്തുന്നവര്‍ക്ക് ഗുണപരമായ മാറ്റം. ഉന്നത കുലജാതയായ ഭാര്യയെ ലഭിക്കാനവസരമുണ്ടാകും. വക്കീലന്മാര്‍ തൊഴിലില്‍ ശോഭിക്കും. വൃശ്ചികത്തില്‍ സര്‍ക്കാരില്‍ നിന്നും നിയമനടപടികള്‍ ഉണ്ടാകും. കുടുംബത്തില്‍ കലഹം നേരിടും. സാന്പത്തികമോ ഭൂമിപരമോ ആയ നഷ്ടം ഉണ്ടാകും. ഉഷ്ണരോഗം പിടിപെടും. ധനുവില്‍ അന്യന്‍റെ സ്വകാര്യതയില്‍ ഇടപെടാന്‍ ശ്രമിക്കുക നിമിത്തം ശത്രുതയുണ്ടാകും. സാന്പത്തികമായി നേട്ടമുണ്ടാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. മകരത്തില്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ കഴിയും. ഉദ്യോഗത്തില്‍ ഉന്നതസ്ഥാനവും സാന്പത്തികനേട്ടവും കിട്ടും. രക്തസമ്മര്‍ദ്ദം കൂടുന്നത് ശ്രദ്ധിക്കണം. കുംഭത്തില്‍ ആരോഗ്യനില തൃപ്തികരമാകും. പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂലമായിരിക്കും. ഉന്നതപദവികള്‍ ലഭിക്കും. മാതൃബന്ധുവിന്‍റെ വിയോഗത്തില്‍ ദു;ഖിക്കും. മീനത്തില്‍ സാന്പത്തിക ഉയര്‍ച്ചയുണ്ടാകും. ബന്ധുക്കള്‍ പലരും ശത്രുത പാലിക്കും. ശത്രുഭയം മനസ്സിനെ അലട്ടും. ജ്വരം പിടിപെടും. മേടത്തില്‍ സന്തോഷം അനുഭവിക്കും. സഹോദരസഹായം ഉണ്ടാകും. മത്സര പരീക്ഷകളില്‍ വിജയിക്കും. ശത്രുഭയം വര്‍ദ്ധിക്കും. ഇടവത്തില്‍ സാന്പത്തികനില തൃപ്തികരമാകും. സുഖംതേടിയുള്ള പോക്കില്‍ വഞ്ചിതരാകും. ആരോഗ്യം മോശമാകും. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. മിഥുനത്തില്‍ കുടുംബത്തില്‍ ഐശ്വര്യം. ധനാഗമമാര്‍ഗ്ഗങ്ങള്‍ തുറന്നു കിട്ടും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. ഭാര്യയുമായി അകന്നു നില്‍ക്കേണ്ടി വരും. യാത്ര ചെയ്യും. കര്‍ക്കടകത്തില്‍ അന്യന്‍റെ ബുദ്ധിമുട്ടറിയാതെ പ്രവര്‍ത്തിക്കും. കുടുംബത്തിലുള്ളവരെ വിശ്വാസത്തിലെടുക്കില്ള. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ ദു:ഖിക്കും. കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്.
പരിഹാരം: മഹാദേവന് ജലധാരയും പിന്‍വിളക്കും, ശ്രീ സുബ്രഹ്മണ്യന് പഞ്ചാമൃതം, ശ്രീഭദ്രകാളിക്ക് കുങ്കുമാര്‍ച്ചന എന്നിവ പക്കനാള്‍ തോറും നടത്തുക

OTHER SECTIONS