വിയറ്റ്നാമിൽ 1200 വർഷം പഴക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത ശിവലിംഗം കണ്ടെത്തി

By online desk .30 05 2020

imran-azhar

 

വിയറ്റ്നാമിൽ 1200 വർഷം പഴക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത ശിവലിംഗം കണ്ടെത്തി.വിയറ്റ്നാമിലെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച മൈസൺ ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിലാണ് ഇന്ത്യൻ പുരാവസ്തു ഗവേഷണ സംഘം ഉൾപ്പെട്ട സംയുക്ത സംഘം ശിവലിംഗം കണ്ടെത്തിയത്.

 

 

ചിത്രങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.നാലാം നൂറ്റാണ്ടു മുതൽ ഈ ഭാഗം ഭരിച്ചിരുന്ന ചമ്പാ സാമ്രാജ്യത്തിലെ രാജാക്കന്മാർ പണികഴിപ്പിച്ചതാണ് ഈ ആരാധനാലയങ്ങൾ. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സാംസ്കാരിക ബന്ധം വിളിച്ചോതുന്നവയാണ് ഈ തെളിവുകൾ എന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.

 

OTHER SECTIONS