ചോറ്റാനിക്കരയില്‍ 21 ഒറ്റ നാണയം സമര്‍പ്പിച്ചാല്‍

By parvathyanoop.11 08 2022

imran-azhar

 


എറണാകുളം ജില്ലയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര ശ്രീ ഭഗവതീക്ഷേത്രം ചോറ്റാനിക്കര അമ്മ എന്ന് വിളിയ്ക്കപ്പെടുന്ന ഇവിടുത്തെ ഭഗവതിയായ മഹാലക്ഷ്മിയെ മഹാവിഷ്ണുവിനൊപ്പം ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. അതിനാല്‍ ലക്ഷ്മീനാരായണസങ്കല്‍പ്പത്തില്‍ ശ്രീഭഗവതിയെ ഇവിടെ ആരാധിയ്ക്കുന്നു. മഹാലക്ഷ്മിയ്ക്കും നാരായണന്നും തുല്യപ്രാധാന്യമാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്.

 

ഇക്കാരണത്താല്‍ അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ എന്ന പ്രസിദ്ധമായ നാമങ്ങള്‍ ഉടലെടുത്ത ക്ഷേത്രമാണിത്. മഹാലക്ഷ്മിയെ മൂന്നു ഭാവങ്ങളിലാണ് ഈ ക്ഷേത്രത്തില്‍ പ്രധാനമായും ആരാധിയ്ക്കുക.ദാരിദ്ര്യം, കടം , ധനം നിലനില്‍ക്കാതിരിക്കല്‍ ഇവക്ക് പരിഹാരമായി ചോറ്റാനിക്കരയില്‍ കാണിക്കപണം സമര്‍പ്പണം , ഉണ്ട ശര്‍ക്കര സമര്‍പ്പണം ഇവ വിശേഷ വഴിപാടാണ്.

 

21 ഒറ്റ നാണയം വീതം ചോറ്റാനിക്കരയില്‍ സമ്പത്തിന്റെ ദേവതയായ മേലേക്കാവില്‍ മഹാലക്ഷ്മി അമ്മയ്ക്കും കീഴേക്കാവില്‍ അമ്മയ്ക്കും ചുവന്ന പട്ടില്‍ കിഴികെട്ടി നടക്കല്‍ വെക്കുന്നത് സാമ്പത്തിക ഉന്നമനത്തിനും ധന ധാന്യ സമ്പല്‍ സമൃദ്ധമായി ജീവിതം മുന്നോട്ടു നയിക്കാനും സഹായിക്കുന്ന ഉത്തമമായ വഴിപാടാണ്. കാണിക്കപണം 21 ഒറ്റ നാണയം ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വെച്ചാണ് അമ്മയുടെ തൃപ്പടിയില്‍ സമര്‍പ്പിക്കേണ്ടത്.

 

കാണിക്കപണം കിഴി കെട്ടി മേലേക്കാവിലും കീഴേക്കാവിലും ഒരുപോലെ ചെയ്യണം. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങള്‍ ഈ വഴിപാടിന് കൂടുതല്‍ അഭികാമ്യം.മേലേക്കാവില്‍ അമ്മയെയും കീഴ്ക്കാവില്‍ അമ്മയെയും കൊടിമര ചുവട്ടില്‍ നെയ് ദീപം തെളിയിച്ചു പുറമേ നിന്നു ഭക്തര്‍ തന്നെ ആരതി ഉഴിഞ്ഞു തൊഴുന്നതും വളരെ മികച്ച അനുഭവം സമ്മാനിക്കും.

 

ശര്‍ക്കര പ്രിയയായ ചോറ്റാനിക്കര അമ്മയ്ക്ക് മധുരം നിറഞ്ഞ ഉണ്ട ശര്‍ക്കര സമര്‍പ്പിച്ച് ആഗ്രഹം പറഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ അത് സഫലമാകും. അതു പോലെ ജീവിത. പ്രതിസന്ധിയുടെ ഘട്ടത്തില്‍ അതില്‍ നിന്നും മോചനം നേടി സന്തോഷകരമായ അനുകൂല ഫലങ്ങള്‍ക്കും ചോറ്റാനിക്കര ഭഗവതിയെ അഭയം പ്രാപിക്കാം.

 

OTHER SECTIONS