ശബരി​മ​ല​യിലും എ​രു​മേ​ലി​യി​ലു​മായി 2,980 പൊ​ലീ​സു​കാര്‍

By Subha Lekshmi B R.09 Jan, 2017

imran-azhar

ശബരിമല: സന്നിധാനത്ത് പൊലീസിന്‍റെ പുതിയ ബാച്ച് ചുമതലയേറ്റു. ഡിസംബര്‍ 29ന് സന്നിധാനത്ത് നടന്ന ചുമതലയേല്‍ക്കല്‍ ചടങ്ങ് സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫീസറായ എസ്.പി. എന്‍. വിജയകുമാര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

 

ശബരിമലയിലും എരുമേലിയിലുമായി 2,980 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.ഡിവൈ.എസ്.പി.മാരടക്കം 2,980 പൊലീസുകാരെയാണ് സുരകഷാ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. പന്പയില്‍ എട്ടു ഡിവൈ.എസ്.പി.മാരെയും18 സി.ഐ.മാരെയും 80 എസ്.ഐ., എ.എസ്.ഐ.മാരെയും 960 പൊലീസുകാരെയും 13 വനിതാ പൊലീസുകാരെയും നിയോഗിച്ചു. സന്നിധാനത്ത് 12 ഡിവൈ.എസ്.പി.മാരും 30 സി.ഐ. മാരും 100 എസ്.ഐ., എ.എസ്.ഐ.മാരും 1,325 പൊലീസുകാരുമാണുള്ളത്.
എരുമേലിയില്‍ ഒരു ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ആറു സി.ഐ.മാരും 63 എസ്.ഐ., എ.എസ്.ഐ.മാരും 358 പൊലീസുകാരും ആറു വനിതാ പൊലീസുകാരും സുരകഷാ ജോലിക്ക് ഉണ്ടാകും. പുതിയ ബാച്ചിലെ അംഗങ്ങള്‍ സന്നിധാനത്തും പന്പയിലും എത്തിയിട്ടുണ്ട്.

തീര്‍ഥാടകരുടെ സേവകരെന്ന നിലയില്‍ പൊലീസ് പ്രവര്‍ത്തിക്കണമെന്നും വാക്കുകളില്‍ പോലും മര്യാദകാട്ടണമെന്നുംഎസ്.പി. എന്‍. വിജയകുമാര്‍ പറഞ്ഞു. ജോലിക്കിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുതെന്നും തീര്‍ത്ഥാടകരെഅയ്യപ്പരെന്നും മാളികപ്പുറങ്ങളെന്നും മണികണ്ഠന്മാരെന്നും മാത്രമേ അഭിസംബോധനചെയ്യാവൂവെന്നും എസ്.പി. പറഞ്ഞു.
പൊലിസുകാര്‍ പെരുമാറുന്നതും ഡ്യൂട്ടി ചെയ്യുന്നതും സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ ഡ്യൂട്ടി പുസ്തകം പൊലീസുകാര്‍ക്കു നല്‍കിയിട്ടുണ്ട്.

കര്‍ണാടക പൊലീസിന്‍െറ പുതിയ ബാച്ച് ഡിസംബര്‍ 31 ന് എത്തി. പന്പയിലും സന്നിധാനത്തുമായി 80 പേരാണ് ജോലി നോക്കുന്നത്. 12 എ.എസ്.ഐ.മാരും 68 പൊലീസുകാരുമാണ് പുതിയ ബാച്ചിലുള്ളത്. സന്നിധാനത്ത് ആറ് എ.എസ്.ഐ.മാരും 35 പൊലീസുകാരുമാണ് ജോലിയിലുള്ളത്.

ദേശീയദുരന്തനിവാരണ സേനയുടെ 64 പേര്‍ സന്നിധാനത്തുണ്ട്. 10 പേര്‍ കൂടി പുതുതായി എത്തി. മണ്ഡലകാലത്ത് 54 പേരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. നടപ്പന്തല്‍, സോപാനം, യൂ ടേണ്‍ എന്നീ മൂന്നുപോയിന്‍റുകളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നതെന്ന് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് റ്റി.എം. ജിതേഷ് പറഞ്ഞു.

സന്നിധാനത്ത് കേരള, തമിഴ്നാട്, കര്‍ണാടക പോലീസും ദ്രുതകര്‍മസേനയും കേരള പോലീസ് കമാന്‍ഡോകളും ദേശീയ ദുരന്തനിവാരണ സേനയും റിസര്‍വ് പൊലീസും മകരവിളക്കിന് തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ രംഗത്തുണ്ട്.

OTHER SECTIONS