മാവേലിത്തന്പുരാനും മലയാളനാടും

By ബി.ആര്‍. ശുഭലക്ഷ്മി.31 Jul, 2017

imran-azhar

ഓണവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രചാരമുളളതും പൊതുവെ അംഗീകരിക്കപ്പെട്ടതുമായ ഐതിഹ്യം അസുരചക്രവര്‍ത്തിയായ മഹാബലിയുമായി ബന്ധപ്പെട്ടതാണ്.

 

അസുരരാജാവും തികഞ്ഞ വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ളാദന്‍റെ പുത്രനായിരുന്നു മഹാബലി. മഹാബലിയെന്നാല്‍ 'മഹത്തായ ത്യാഗം ചെയ്തവന്‍ എന്നാണ് അര്‍ത്ഥം. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്നതായിര ുന്നു മഹാബലിയുടെ ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ളാവരും ഒരുപോലെയായിരുന്നു. ആര്‍ക്കും മുന്‍ഗണന കൊടുത്തിരുന്നില്ല. അതുപോലെ തന്നെ ആരെയും താഴ്ത്തിക്കെട്ടുകയും ചെയ്തിരുന്നില്ല. കള്ളവും ചതിയും പൊളിവചനങ്ങളും അകാലമരണങ്ങളും ഇല്ളായിരുന്നു. എല്ലാവരും സന്തോഷവാന്മാരായിരുന്നു. എങ്ങും സമൃദ്ധി വിളയാടുകയും ചെയ്തിരുന്നു.

 

മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്‍മാര്‍ മഹാവിഷ്ണുവിന്‍റെ സഹായം തേടി. മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേ അത് ഇന്ദ്രപദം കൈക്കലാക്കാനാണെന്ന് ദേവന്മാര്‍ ഭഗവാനോട് പരാതി പറഞ്ഞു. തുടര്‍ന്ന് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു യാഗവേദിയിലെത്തി. ഉപചാരപൂര്‍വ്വം സ്വീകരിച്ച മഹാബലി ബ്രാഹ്മണബാലനോട് എന്തുവേണമെന്ന് ചോദിച്ചു. എന്തുചോദിച്ചാലും നല്‍കാമെന്ന് വാമനന്‍ മഹാബലിയെ കൊണ്ട് വാഗ്ദാനം ചെയ്യിച്ചു. തുടര്‍ന്ന് ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാന്‍ വാമനന് അനുവാദം നല്‍കി. ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്‍റെ കാല്‍പ്പാദം അളവ ുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ളാതെവന്നപ്പോള്‍ മഹാബലി തന്‍റെ ശിരസ്സ് കാണിച്ചുകൊടുത്തു.


മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി. അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ആരാഞ്ഞ വാമനനോട് ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിര ുവോണനാളില്‍ തന്‍റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന് അനുവാദം തരണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാകട്ടെ എന്ന് ഭഗവാന്‍ അനുഗ്രഹിച്ചു. അങ്ങനെ വര്‍ഷംതോറും ചിങ്ങമാസത്തിലെ ത ിരുവോണ നാളില്‍ മഹാബലി ചക്രവര്‍ത്തി അദൃശ്യനായി തന്‍റെ പ്രജകളെ സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് ഓണവുമായി ബന്ധപ്പെട്ട് മലയാളികളുടെ വിശ്വാസം.


മഹാബലി ലോപിച്ച് പില്‍ക്കാലത്ത് മാവേലിയായി മാറി. മാവേലിയെന്നും ഓണത്തപ്പനെന്നും, മാവേലിത്തന്പുരാനെന്നും മഹാബലി അറിയപ്പെടുന്നു.