ശബരിമലയില്‍ 5000 പേര്‍ക്ക് പ്രവേശനം; ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

By ആതിര മുരളി .25 12 2020

imran-azhar

 


കൊച്ചി: ശബരിമലയില്‍ 5000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുവാനുള്ള ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹര്‍ജി നല്‍കി. വസ്തുതാപരമായ കണക്കുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് സംസ്ഥാനം ഹര്‍ജിയില്‍ ആരോപിക്കുന്നു. ചീഫ് സെക്രട്ടറി, ഡി.ജി.പി, ആരോഗ്യം, റവന്യൂ, ദേവസ്വം വകുപ്പുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. സന്നിധാനത്ത് ഇതുവരെ 250 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊലീസ്, ദേവസ്വം ജീവനക്കാരാണ് രോഗം ബാധിച്ചവരില്‍ എറെയും. അതിനാല്‍ തീരുമാനം പുനഃപരിശോധിക്കമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

 


നിലവില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 5000 പേര്‍ക്ക് ദര്‍ശനം അനുവദിച്ചിട്ടുണ്ട്. മണ്ഡലകാലത്തേയ്ക്കാണ് അനുമതി നല്‍കിയത്. മണ്ഡല പൂജകള്‍ക്ക് ശേഷം 26ന് അടയ്ക്കുന്ന ക്ഷേത്രം മകരവിളക്ക് ഉത്സവത്തിനായി 30ന് വീണ്ടും തുറക്കും. ഈ കാലയളവില്‍ 5000 പേരെ പ്രവേശിപ്പിക്കുന്നത് സുപ്രീ കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും.

 


ശബരിമലയില്‍ പ്രതിദിനം 5000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ട് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് അയ്യായിരം പേര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള രജിസ്‌ട്രേഷന്‍ കേരള പൊലീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

 

 

OTHER SECTIONS