വെങ്കിടാചലപതിക്ക് ഭക്തന്‍ സമര്‍പ്പിച്ചത് 8.36 കോടിയുടെ സഹസ്രനാമമാല

By subbammal.24 Sep, 2017

imran-azhar

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭക്തരുടെ കാണിക്ക പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. കോടികളുടെ രത്നഹാരം, സുവര്‍ണ്ണഹാരങ്ങള്‍ ഇവയൊക്കെയാണ് കാണിക്കയായി ലഭിക്കാറ്. ഇപ്പോഴിതാ ഒരു ഭക്തന്‍ സംഭാവനയായി നല്‍കിയത് 8.36 കോടി രൂപ വിലമതിക്കുന്ന മാല.വ്യവസായിയായ എം.രാമലിംഗരാജുവാണ് കോടികള്‍ മൂല്യമുള്ള മാല സമര്‍പ്പിച്ചത്. ബ്രഹ്മോത്സവ ആഘോഷങ്ങള്‍ക്കായി ശനിയാഴ്ച നട തുറന്നപ്പോഴാണ് വ്യവസായി മാല സമര്‍പ്പിച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെയും മുഖ്യ പുരോഹിതരുടെയും സാന്നിധ്യത്തിലായിരുന്നു മാല കൈമാറിയത്. 28 കിലോഗ്രാം ഭാരമുള്ള സഹസ്ര നാമ മാല, വെങ്കിടേശ്വരന്‍റെ പേര് പതിച്ച 1008 സ്വര്‍ണനാണയങ്ങള്‍ കോര്‍ത്തിണക്കിയതാണെന്നു ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ആന്ധ്ര പ്രദേശിലെ വിജയവാഡയ്ക്കടുത്താണ് തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

OTHER SECTIONS