ജാതി അതിര്‍വരമ്പുകള്‍ കാറ്റില്‍ പറത്തിയ ക്ഷേത്രം

കര്‍ണാടകയിലെ പ്രശസ്തമായ ക്ഷേത്രമാണ് ചെന്നകേശവ ക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടെ വര്‍ഷങ്ങളായി തുടര്‍ന്നുപോകുന്നത്. ഈ ക്ഷേത്രത്തിലെ രഥോത്സവം തുടങ്ങുന്നത് ഖുറാനിലെ തിരഞ്ഞെടുത്ത ശകലങ്ങള്‍ വായിച്ചുകൊണ്ടാണ്

author-image
parvathyanoop
New Update
ജാതി അതിര്‍വരമ്പുകള്‍ കാറ്റില്‍ പറത്തിയ ക്ഷേത്രം

കര്‍ണാടകയിലെ പ്രശസ്തമായ ക്ഷേത്രമാണ് ചെന്നകേശവ ക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടെ വര്‍ഷങ്ങളായി തുടര്‍ന്നുപോകുന്നത്. ഈ ക്ഷേത്രത്തിലെ രഥോത്സവം തുടങ്ങുന്നത് ഖുറാനിലെ തിരഞ്ഞെടുത്ത ശകലങ്ങള്‍ വായിച്ചുകൊണ്ടാണ്. പ്രദേശത്തെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായിട്ടാണ് ഈ ആചാരം നടക്കുന്നത്.ഹസന്‍ ജില്ലയിലെ ബേലൂരാണ് ചെന്നകേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൈസൂര്‍ രാജാക്കന്മാര്‍ സമ്മാനിച്ച സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് ചെന്നകേശവ വിഗ്രഹം.

ഹിന്ദുക്കളും മുസ്ലീംങ്ങളും ഒരുമയോടെ ജീവിക്കണം എന്നതിനാലാണ് തലമുറകളായി ക്ഷേത്രത്തില്‍ ഈ ആചാരം തുടര്‍ന്നുപോകുന്നത്. രണ്ട് ദിവസമായാണ് ക്ഷേത്രത്തിലെ രഥോത്സവം നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരാണ് ഈ ക്ഷേത്രത്തിലെ മേളയില്‍ പങ്കെടുക്കാനായി ബേലൂരില്‍ എത്തുന്നത്.ഹിന്ദു ദൈവമായ വിഷ്ണുവിന്റെ ഒരു രൂപമാണ് ചെന്നകേശവ . തുടക്കം മുതല്‍ സജീവമായി വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണിത്. മധ്യകാല ഹിന്ദു ഗ്രന്ഥങ്ങളില്‍ ഇത് ആദരപൂര്‍വ്വം വിവരിക്കപ്പെട്ടിരിക്കുന്നു.

വൈഷ്ണവ പ്രസ്ഥാനത്തിന്റെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി ഇന്നും ഇതു നിലനില്‍ക്കുന്നു. വാസ്തുവിദ്യ, ശില്‍പങ്ങള്‍, ശിലാശാസനങ്ങള്‍, തൂണ്‍ചിത്രങ്ങള്‍, അതിന്റെ പ്രതീകങ്ങള്‍, ലിഖിതങ്ങളും ചരിത്രവും എല്ലാം ഉള്‍ക്കൊള്ളുന്ന ഈ ക്ഷേത്രം ശ്രദ്ധേയമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ നൃത്ത ജീവിതരീതികളും, നര്‍ത്തകികളും സംഗീതജ്ഞരും, രാമായണം, മഹാഭാരതം, പുരാണങ്ങളിലുള്ള ഹിന്ദു രചനകള്‍ തുടങ്ങിയവയെക്കുറിച്ചുമുള്ള ചിത്രങ്ങള്‍ ക്ഷേത്ര കലാസൃഷ്ടികള്‍ ആയി ചിത്രീകരിച്ചിട്ടുണ്ട്.

ക്ഷേത്ര ചരിത്രം

ജാതിമത വ്യത്യാസങ്ങളില്ലാതെ ആയിരക്കണക്കിനാളുകള്‍ സന്ദര്‍ശിക്കാനെത്തുന്ന പ്രസിദ്ധമായ ഒരു തീര്‍ഥാടന കേന്ദ്രമാണ് ബേളൂരിലെ ചെന്നകേശവ ക്ഷേത്രം. ഹൊയ്‌സാല രാവംശത്തിന്റെ കാലത്ത് 12-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. ഒരിഞ്ചു പോലും വിടാതെ ക്ഷേത്രത്തിന്റെ ചുവരുകളിലും തൂണുകളിലും ഒക്കെ കൊത്തിയിരിക്കുന്ന പുരാണങ്ങളിലെ കഥാസന്ദര്‍ഭങ്ങള്‍ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

ഹസന്‍ ജില്ലയിലെ ബേലൂരാണ് ചെന്നകേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൈസൂര്‍ രാജാക്കന്മാര്‍ സമ്മാനിച്ച സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് ചെന്നകേശവ വിഗ്രഹം.ഹിന്ദുക്കളും മുസ്ലീംങ്ങളും ഒരുമയോടെ ജീവിക്കണം എന്നതിനാലാണ് തലമുറകളായി ക്ഷേത്രത്തില്‍ ഈ ആചാരം തുടര്‍ന്നുപോകുന്നത്. രണ്ട് ദിവസമായാണ് ക്ഷേത്രത്തിലെ രഥോത്സവം നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരാണ് ഈ ക്ഷേത്രത്തിലെ മേളയില്‍ പങ്കെടുക്കാനായി ബേലൂരില്‍ എത്തുന്നത്.

 

karnadaka chennakeshava temple Belur Hassan district