അല്‍പ്പശി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറും

കൊടിയേറ്റ് ദിവസം രാവിലെ ഇവ പൂജയ്ക്കായി പുറത്തെടുക്കും .ചടങ്ങില്‍ ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഭീ സുരേഷ് കുമാര്‍ ,മാനേജര്‍ ബി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉത്സവത്തിന് മുന്നോടിയായി ബ്രഹ്മകലശ പൂജ വെള്ളിയാഴ്ച വൈകിട്ട് നടത്തും.22ന് ബ്രഹ്മകലശാഭിഷേകം.

author-image
parvathyanoop
New Update
അല്‍പ്പശി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറും

തിരുവനന്തപുരത്ത് കിഴക്കേ കോട്ടയിലെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്. കേരള, ദ്രാവിഡ ശൈലികളുടെ സങ്കരമാണ് ഈ ക്ഷേത്ര നിര്‍മ്മിതി.തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധികാരവും ശക്തിയും വര്‍ദ്ധിപ്പിച്ച് രാജ്യ വിസ്തൃതിയും ഇരട്ടിപ്പിച്ച മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവാണ് ഇന്നത്തെ രീതിയില്‍ ഈ ക്ഷേത്രം പുതുക്കി പണിതത്.

ക്ഷേത്ര നിര്‍മ്മിതിയുടെ പൂര്‍ത്തീകരണം മുന്‍നിര്‍ത്തി മുറജപം, ഭദ്രദീപം എന്നിങ്ങനെ ആരാധനോത്സവങ്ങളും ഏര്‍പ്പെടുത്തി. ഋഗ്വേദം, യജൂര്‍വേദം, സാമവേദം എന്നിങ്ങനെ മൂന്നു വേദങ്ങളും പാരമ്പര്യ രീതിയില്‍ പലയാവര്‍ത്തി ചൊല്ലുന്നതാണ് മുറജപത്തിലെ പ്രധാന ചടങ്ങ്.

ഓരോ ആറു വര്‍ഷം കൂടുമ്പോഴും ഇവ ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്.ഇവിടുത്തെ ഈ വര്‍ഷത്തെ അല്‍പ്പശി ഉത്സവത്തിന് ഞായറാഴ്ച ഒക്ടോബര്‍ 23 ന് കൊടിയേറും .രാത്രി 8:30 ന് പത്മവിശ്വാസം കൊട്ടാരത്തിനു മുന്നില്‍ പള്ളിവേട്ട.ഉത്സവത്തിന് മുന്നോടിയായി ഉള്ള മണ്ണ് നീര് കോരല്‍ ചടങ്ങ് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തില്‍ നടത്തി

.നാടകശാല മുഖപഥത്തില്‍ പത്തുദിവസത്തെ കഥകളിയും തുലാഭാര മണ്ഡപത്തിലും കിഴക്കേ നടയിലും മറ്റു ക്ഷേത്ര കലകള്‍ ഉള്‍പ്പെടെ പൂര്‍ണ്ണ തോതിലുള്ള ഉത്സവമാണ് അല്‍പശയില്‍ നടക്കുന്നത്.കുളത്തില്‍ നിന്ന ആഴാധി ഗണേശനാണ്് സ്വര്‍ണ്ണക്കലശത്തില്‍ മണ്ണ് നീര് കോരിയത് .

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ച മണ്ണ് നീര്‍ തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് കൈമാറി.നവധാന്യങ്ങള്‍ മുളപ്പിക്കാനായി സൂക്ഷിച്ചു.കൊടിയേറ്റ് ദിവസം രാവിലെ ഇവ പൂജയ്ക്കായി പുറത്തെടുക്കും .ചടങ്ങില്‍ ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഭീ സുരേഷ് കുമാര്‍ ,മാനേജര്‍ ബി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉത്സവത്തിന് മുന്നോടിയായി ബ്രഹ്മകലശ പൂജ വെള്ളിയാഴ്ച വൈകിട്ട് നടത്തും.22ന് ബ്രഹ്മകലശാഭിഷേകം.

23 ന് രാവിലെ 8. 30ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും കോടിയേറ്റും.ുപ്പതിന് രാത്രി 8:30 ന് ഉത്സവശീവേലിയില്‍ വലിയ കാണിക്ക.31 രാത്രി 8:30ന് ഫോര്‍ട്ട് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നില്‍ പള്ളിവേട്ട.നവംബര്‍ ഒന്നിന് വൈകിട്ട് ആറിന് ആറാട്ട്. വൈകിട്ട് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നിന്ന് ആരംഭിക്കും.

 

sree padmanabhaswami temple Alpashi festival