പ്രത്യംഗിരോപാസന ചെയ്താൽ ഇരട്ടി ഫലം സുനിശ്ചിതം

By Online Desk.29 05 2020

imran-azhar

 

 

അതീവ ശ്രേഷ്ഠവും ക്ഷിപ്രപ്രസാദകരവുമാണ് പ്രത്യംഗിരോപാസന ചെയ്താലുള്ള ഫലം... പല ആഭിചാര ദോഷങ്ങളും ഇല്ലാതാവാൻ പല ദേവതകളേയും നാം ആശ്രയിക്കാറുണ്ട്...എന്നാൽ അവരിൽ സാധിക്കാത്ത കാര്യങ്ങളൊക്കെ കാളി,മഹാകാലശിവൻ,ശരഭശിവൻ,ശൂലിനി,പ്രത്യംഗിരി എന്നീ ദേവതമാർ വിചാരിച്ചാൽ തീരുന്നു... കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും,തീവ്രമായ ദംഷ്ട്രങ്ങളും,വജ്രതുല്യമായ നഖങ്ങളും,സിംഹവദനവും,മനുഷ്യശരീരവും,നാലുകൈകളിൽ ശൂലം,നാഗം,കപാലം,ഡമരു എന്നിവ ധരിച്ച് സിംഹാരൂഢയായി ശ്രീ മഹാപ്രത്യംഗിര വിരാജിക്കുന്നു.... ദേവിക്ക് പലഭാലങ്ങളുമുണ്ട് അതിൽ അതി ഭയാനകമായ രൂപമാണ് സഹസ്രശിരസ്സുകൾ ഉള്ള പ്രത്യംഗിരി....

 

ആയിരം ശിരസ്സുകളും,ആയിരം കൈകളും നാല് സിംഹങ്ങളെ പൂട്ടിയ രഥത്തിൽ ഇരുന്ന് ആ സിംഹങ്ങൾ രഥത്തെ വലിച്ച് കൊണ്ടുപോകുന്നതുമായ രൗദ്രരൂപം.... ദേവിയുടെ ആ ആയിരം വദനങ്ങൾ കണ്ടാൽ ഏതൊരു ആഭിചാര ശക്തിയും ഓടിമറയും... ദേവിയുടെ വിശ്വരൂപത്തിന്റെ ആയിരം മുഖങ്ങൾ സഹസ്രാരപത്മത്തിലെ ഇതളുകളായും,തേര് വലിക്കുന്ന സിംഹങ്ങളെ ചതുർവേദമായും കാണുന്നു.

 

പ്രത്യംഗിരാ ചരിതം ഇങ്ങനെ......


അഷ്ട പ്രത്യംഗിരാമാരിൽ പ്രധാന മൂർത്തിയും ഉഗ്ര സ്വരൂപിണിയും ആകുന്നു അമ്മ.. ഭക്ത ജന പാലകയും ദൈത്യ ലോക സംഹാരിണിയുമായ അമ്മ ശരഭേശ്വര ഭൈരവൻ ഘണ്ടഭേരൂണ്ടൻ എന്ന വൈഷ്ണവ ശക്തിയെ കൊന്നു കലി തീരാതെ കോപം കൊണ്ട് വിറച്ച ശരഭേശ്വരനെ മൂല സ്വരൂപിണി ആയ അഥർവ ണ ഭദ്ര കാളി മഹാ പ്രത്യംഗിരാ ആയി ഭഗവാന്റെ മുന്നിൽ വന്നു അങ്ങനെ കോപം ശമിച്ച ഭഗവാൻ സ്വസ്ഥനായി വീണ്ടും കാമേശ്വര ഭാവം പൂണ്ടു.. മഹാ ശരഭേശ്വരന്റെ രണ്ട് ചിറകാണ് പ്രത്യംഗിരായും ശൂലിനിയും.. വലതു ചിറകു അമ്മയും ഇടതു ചിറകു ശൂലിനിയും ആകുന്നു. എന്നിരുന്നാലും "തന്ത്ര ശാസ്ത്രം അനുസരിച്ചു അമ്മ മഹാ വിദ്യ ആകുന്നു അഗ്നി സ്വരൂപിയും എപ്രകാരമാണോ അഗ്നിയിൽ അഗ്നി കൊണ്ടിടുമ്പോൾ മഹാ അഗ്നിയായി മാറുന്നത് അപ്രകാരം ഉപാസകന്റെ ആത്മ കുണ്ഡലിനി അതീവ ജ്വാല ആയി ജ്വലിച്ചു കൊണ്ടിരിക്കുന്നു.. മറ്റൊരു പ്രത്യേകത അഗ്നി ഏതു ശക്തിയെയും തന്നിലേക്ക് വലിച്ചെടുക്കാനുള്ള ശക്തി അഗ്നികുണ്ടല്ലോ അത് പോലെ ഉപാസകൻ തന്റെ ശത്രുവിന്റെ പകുതി ഊർജ്വമ് തന്നിലേക്കു വലിച്ചെടുക്കാൻ കഴിയും സിദ്ധി വന്നാൽ.. രാമായണത്തിലെ ബാലി യുടെ കഥ അറിയാമല്ലോ അദ്ദേഹം നികുംഭില എന്ന പ്രത്യംഗിരാ ഭാവമാകുന്നു ഉപാസിച്ചത്. രാവണന്റെ മകനായ ഇന്ദ്രജിത് നികുംഭില എന്ന ഭാവത്തെ ഉപാസിച്ചതായി രാമായണത്തിൽ പറയുന്നു. അഷ്ട പ്രത്യംഗിരാ ഭാവം പ്രധാനമായും പറയുന്നു അതിൽ മൂല സ്വരൂപിണി അഥർവ്വണ ഭദ്ര കാളിയും.. പ്രകടീ ഭാവം ആയ ഉഗ്ര പ്രത്യംഗിരയും ആകുന്നു നികുംഭില. അഥർവണ. മായ. ആദി ശക്തി ഉഗ്ര സിംഹിണി. സിംഹിണി. നാരസിംഹി. അപരാജിത എന്ന പേരിലും ദേവിയെ അറിയപ്പെടുന്നു...

 

മഹാമേരുതന്ത്രത്തിൽ പ്രത്യംഗിരാ വിധാനത്തെ പറ്റി പറയുന്നു..

 

മറഞ്ഞുപോയ ഈ തന്ത്രത്തെ അംഗിരസ്സ്,പ്രത്യംഗിരസ്സ് എന്നീ മുനികളാണ് കൊണ്ട് വന്നത്...അതിനായ് ദേവിയെ തപസ്സു ചെയ്യുകയും ഇനി മുതൽ ദേവി തപം ചെയ്തമുനികളുടെ പേരിൽ അറിയപ്പെടുമെന്നും പറഞ്ഞു... ഗുരോപദേശം നല്ലവണ്ണം വേണം ഇത് ചെയ്യാൻ ആശ്രയിച്ചാൽ ആനന്ദരൂപിണിയും അഹങ്കരിച്ചാൽ ഉഗ്രയുമാണ് ദേവി.... ഉപാസന തെറ്റിയാൽ വിശന്നു വലഞ്ഞ സിംഹത്തിനു മുൻപിൽ ഇര എത്തിയതിന് തുല്യമാണ്.

 

OTHER SECTIONS