കാവുവിളയില്‍ നിന്ന് ആറ്റുകാല്‍ വരെ

By Online Desk19 feb 2019

imran-azhar

ജഗദ്മാതാവിന്‍റെ പാദപത്മം പതിയാന്‍ സൌഭാഗ്യമുണ്ടായ പുണ്യദേശമാണ് ആറ്റുകാല്‍.മഹാമായയായ ദേവിയുടെ തിരു അവതാരത്തിന് മുന്പ് വരെ ദേശത്തിന് ആറ്റുകാല്‍ എന്ന് പേര്‍ ലഭിച്ചിരുന്നില്ല. എന്നാല്‍,ദേവി കുടികൊള്ളാനാഗ്രഹിച്ച കാവ് അപ്പോഴുമുണ്ടായിരുന്നു. പ്രസിദ്ധമായ ആ കാവിനെ ആസ്പദമാക്കി ഇന്ന് ആറ്റുകാല്‍ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലവും പരിസരപ്രദേശങ്ങളും അന്ന് കാവുവിള എന്നറിയപ്പെട്ടിരുന്നു. മുല്ലുവീട്ടില്‍ കാരണവരുടെ ദേവീദര്‍ശനത്തെ തുടര്‍ന്ന് കാവിനുളളില്‍ തെക്കത് വന്നതോടെ ഇവിടം തെക്കതുവിള എന്നറിയപ്പെടാന്‍ തുടങ്ങി. പിന്നീട്, മുല്ലുവീട്ടില്‍ കാരണവരും കുടുംബാംഗങ്ങളും ചേര്‍ന്ന് ദേവിയുടെ പാദപത്മം പതിഞ്ഞ കിളളിയാറ്റിന്‍കരയ്ക്ക് ആറ്റുകാല്‍ എന്ന് പേരുനല്‍കി.
ഇത് ദേശക്കാര്‍ക്ക് മുഴുവന്‍ സ്വീകാര്യമായി. പിന്നീട്, തെക്കത് വലിയ ക്ഷേത്രമായി വളര്‍ന്നതോടെ ആറ്റുകാല്‍ ക്ഷേത്രമെന്ന് ഖ്യാതി നേടി.

കടപ്പാട്: വിക്രമന്‍ കൊക്കണത്തലയുടെ ആറ്റുകാല്‍ ദര്‍ശനം 

OTHER SECTIONS