ആറ്റുകാല്‍ പൊങ്കാല മഹോത്സവം;ഭക്തിയുടെ നിറവില്‍ ദേവിയെ കാപ്പു കെട്ടി കുടിയിരുത്തി

കണ്ണകിയുടെ വിവാഹ വര്‍ണനയാണ് ചൊവ്വാഴ്ച പാടുന്നത്.ആടയാഭരണങ്ങള്‍ അണിഞ്ഞ ദേവിയെ പാട്ടിലൂടെ വര്‍ണ്ണിക്കും.പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച രണ്ട് കാപ്പുകളാണ് കെട്ടുന്നത്

author-image
parvathyanoop
New Update
ആറ്റുകാല്‍ പൊങ്കാല മഹോത്സവം;ഭക്തിയുടെ നിറവില്‍ ദേവിയെ കാപ്പു കെട്ടി കുടിയിരുത്തി

കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ദേവിയെ കാപ്പു കെട്ടി കുടിയിരുത്തിയതൊടെ ഉത്സവത്തിന് തുടക്കമായി. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രണ്ട് കാപ്പുകളില്‍ ഒന്ന് മേല്‍ശാന്തിയുടെ കയ്യിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടുന്നതാണ് ചടങ്ങ്.

ഇതോടൊപ്പം ക്ഷേത്രത്തിനു മുന്നിലെ പാട്ടു പുരയില്‍ തോറ്റംപാട്ടും തുടങ്ങി.കണണകിയുടെ രിലപ്പതികാരമായിരുന്നു ആദ്യ ദിവസത്തെ കഥ.ദേവിയെ പാടി കുടിയിരുത്തുന്ന ഭാഗമാണ് ആദ്യദിവസം പാടിയത്.

കുത്തിയോട്ട വ്രതക്കാരായിട്ടുളള കുട്ടികള്‍ ക്ഷേത്രത്തില്‍ താമസിച്ച് ദിവസവും മൂന്നുനേരം കുളിച്ച് ഈറന്‍ അണിഞ്ഞ് ദേവിക്ക് മുന്നില്‍1008 നമസ്‌കാരം നടത്തും.

കണ്ണകിയുടെ വിവാഹ വര്‍ണനയാണ് ചൊവ്വാഴ്ച പാടുന്നത്.ആടയാഭരണങ്ങള്‍ അണിഞ്ഞ ദേവിയെ പാട്ടിലൂടെ വര്‍ണ്ണിക്കും.പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച രണ്ട് കാപ്പുകളാണ് കെട്ടുന്നത്.പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയ ശേഷമാണ് തന്ത്രി കാപ്പണിയിച്ചത് .

ഉത്സവം കഴിയുന്നവരെ മേല്‍ശാന്തി പുറപ്പെടാശാന്തിയായി ക്ഷേത്രത്തില്‍ തുടരും. മാര്‍ച്ച് ഏഴിന് പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നളളത്തിനും ശാന്തി അനുഗമിക്കും .

പിറ്റേന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി കാപ്പഴിക്കുന്നതോടെ് ഉത്സവം അവസാനിക്കും.

ആറ്റുകാലില്‍ ഇന്ന്

രാവിലെ 4.30ന് പള്ളി ഉണര്‍ത്തല്‍,അഞ്ചിന് നിര്‍മ്മാല്യദര്‍ശനം, 5. 30ന് അഭിഷേകം, 6 .05 ദീപാരാധന,6 .40ന് ഉഷപൂജ, ദീപാരാധന,6 .50 ഉഷ ശ്രീബലി, 7. 15 കളഭാഭിഷേകം, 8. 30 പന്തീരടി പൂജ, ദീപാരാധന,11 .30 ഉച്ചപൂജ,,ഉച്ചയ്ക്ക് 12 ന് ദീപരാധന,12 .30 ശ്രീബലി,ഒന്നിന് നട അടയ്ക്കല്‍, വൈകുന്നേരം അഞ്ചിന് നട തുറക്കല്‍, 6 .45 ദീപാരാധന,രാത്രി 7 .15 ന് ഭഗവതിസേവ,9 ന്അത്താഴപൂജ9 .15 ദീപാരാധന,ഒന്നിന് നട അടയ്ക്കല്‍, പള്ളിയുറക്കം

തോറ്റംപാട്ട്

ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെ കുറിച്ച് പാടുന്നു.ആടകള്‍ ചാര്‍ത്തിയിരിക്കുന്ന ദേവിയെ സ്തുതിക്കുന്നു.

അംബ ഓഡിറ്റോറിയം

രാവിലെ 11 ന് ഭക്തി ഗാനമേള ,വൈകിട്ട് 5 ന് വീണ കച്ചേരി ,6.00 ന് ശാസ്ത്രീയ സംഗീതം ,രാത്രി 7ന് പ്രശസ്ത പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ നയിക്കുന്ന ഗാനമേള .

അംബിക ഓഡിറ്റോറിയം

രാവിലെ 5 മണിയ്ക്ക് ഭജന,ലളിത സഹസ്രനാമ പാരായണം,ആറിന്് ദേവി മാഹാത്മ പാരായണം ,7 ന് ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ മരുതംകുഴി അവതരിപ്പിക്കുന്ന സംത്ംഗ്,എട്ടു മണിയ്ക്ക് ഭക്തിഗാനാമൃതം ,ഭക്തിഗാന സുധ വൈകിട്ട് 5 ന് ഭക്തിഗാന സുധ,രാത്രി 9 മുതല്‍ 10 വരെ ശാസ്ത്രീയ നൃത്തം,11 ന് ഗാനമേള

 

അംബാലിക ഓഡിറ്റോറിയം

രാവിലെ 5 ന് ഭജന, 6 ന് സുന്ദരി ലഹരി പാരായണം, 9ന ്ഓട്ടന്‍തുള്ളല്‍,11 ന് ദേവി മാഹാത്മവാരായണം, രാത്രി 7 ന് ശാസ്ത്രീയ നൃത്തം, ഭരതനാട്യം 10 ന്,

 

 

 

attukal temple