ആറ്റുകാലില്‍ ഇന്ന്........

By sruthy sajeev .03 Mar, 2017

imran-azhar


ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന്റെ കലാപരിപാടികളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് അഞ്ചിന് നടന്‍ ജയറാം നിര്‍വ്വഹിക്കും. ചടങ്ങില്‍ അംബാപ്രസാദം പൊങ്കാല സ്‌പെഷ്യല്‍ പതിപ്പിന്റെ പ്രകാശനം നടന്‍ മണിയന്‍പിള്ള രാജു നിര്‍വഹിക്കും.

 


ആറിന് ക്ഷേത്ര ട്രസ്റ്റിന്റെ അംബാ പുരസ്‌കാരം പിന്നണി ഗായകന്‍ ഹരിഹരന് നല്‍കും. മൂന്ന് സ്‌റ്റേജിലായാണ് കലാപരിപാടികള്‍ അരങ്ങേറുക. അംബ, അംബിക, അംബാലിക എന്നിങ്ങനെയാണ് സ്‌റ്റേജുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. അംബയില്‍ രാത്രി ഏഴിന് നടി ലക്ഷ്മി ഗോപാലസ്വാമിയും 25 നര്‍ത്തകിമാരും അവതരിപ്പിക്കുന്ന സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ഗണേശം രംഗാവിഷ്‌കാരമുണ്ടാകും.

 


ഞായറാഴ്ച രാവിലെ ഒമ്പതിന് കുത്തിയോട്ട വ്രതാരംഭം തുടങ്ങും. ഇന്ന്മുതല്‍ പ്രധാന നേര്‍ച്ചകളിലൊന്നായ വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും.
വൈകിട്ടാണ് വിളക്കുകെട്ട് ക്ഷേത്രത്തിലെത്തുക. ജില്‌ളയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിളക്കുകെട്ട് ഘോഷയാത്രയായാണ് ക്ഷേത്രത്തില്‍ എത്തുന്നത്.

 


ഇന്ന് രാവിലെ ഉത്സവത്തിനു തുടക്കമായതോടെ വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപെ്പടുന്നത്. തിരക്കു നിയന്ത്രിക്കാനായി വനിതാ പൊലീസിന്റെയും ഷാഡോ പൊലീസിന്റെയും കമാന്‍േറാകളുടെയും സേവനം ഇവിടെ ഒരുക്കിയിട്ടുണ്ട്. അംബയില്‍ രാത്രി 9ന് ലാസ്യപ്രിയ അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതവും ഉണ്ടായിരിക്കും.
അംബിക സ്‌റ്റേജില്‍ വൈകിട്ട് 5ന് എ.ആര്‍. ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം, 06ന് ആറ്റുകാല്‍ എന്‍എസ്എസ് വനിതാ സമാജം അവതരിപ്പിക്കുന്ന ഭജന.
അംബാലികയില്‍ വൈകിട്ട് 05 മണിക്ക് തുളസീതീര്‍ത്ഥം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, 6.30ന് ആയംകുടി ഹരിപ്രിയ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, 7.30ന് രാമസ്വാമിയും സംഘവും അവതരിപ്പിക്കുന്ന വീണക്കച്ചേരി, വിശ്വകലാകേന്ദ്രം സി.ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന ശീതങ്കന്‍ തുള്ളല്‍, ശ്രീചാമുണ്ഡേശ്വരി ഭജന്‍സ് അവതരിപ്പിക്കുന്ന ഭക്തിഗാനാലാപനം എന്നിവ ഉണ്ടായിരിക്കും.

 

OTHER SECTIONS