ഭാഗവത സത്രത്തില്‍ ഭക്തരുടെ തിരക്കേറി

പ്രഭാഷണങ്ങള്‍ക്ക് പുറമേ വൈകുന്നേരം രണ്ട് ദര്‍ശനിക പ്രഭാഷങ്ങളും ഈ സത്രത്തില്‍ ഉണ്ട്.പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള പാചകക്കാരാണ് ഭക്ഷണം ഒരുക്കുന്നത്.

author-image
parvathyanoop
New Update
ഭാഗവത സത്രത്തില്‍ ഭക്തരുടെ തിരക്കേറി

കോട്ടയ്ക്കകം വൈകുണ്ഡം മണ്ഡപത്തില്‍ നടക്കുന്ന 38 ാംമത് അഖില ഭാരത ഭാഗവത സത്രത്തില്‍ ഭക്തരുടെ തിരക്കേറി.

20 വര്‍ഷങ്ങള്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന ഭാഗവതസത്രത്തില്‍ പ്രഭാഷണങ്ങള്‍ കേള്‍ക്കാനാണ് ഭക്തരെത്തുന്നത്.

മാളിക ശ്രീഹരി ഗോവിന്ദ് ,സ്വാമി അധ്യാത്മാനന്ദ സരസ്വതി,വയലപ്പുറ വാസുദേവന്‍ നമ്പൂതിരി ,ഡോ. കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പ്രഭാഷണം നടത്തി.

മളളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ മനസ്സിലുള്ള ഉടലെടുത്ത ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്ത് 1983-ല്‍ ഭാഗവത സത്രത്തിന് തുടക്കം കുറിച്ചത്.

പാണ്ഡിത്യത്തിന്റേയും ഭക്തിയുടേയും മൂര്‍തിമദ്ഭാവങ്ങളായ ഓട്ടൂര്‍

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി,വൈശ്രവണത്ത് രാമന്‍ നമ്പൂതിരി,ആഞ്ഞം മാധവന്‍ നമ്പൂതിരി തുടങ്ങിയവര്‍ ഈ സത്രത്തില്‍ പ്രഭാഷകരായിരുന്നു.

പ്രഭാഷണങ്ങള്‍ക്ക് പുറമേ വൈകുന്നേരം രണ്ട് ദര്‍ശനിക പ്രഭാഷങ്ങളും ഈ സത്രത്തില്‍ ഉണ്ട്.പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള പാചകക്കാരാണ് ഭക്ഷണം ഒരുക്കുന്നത്.

 

sree padmanabhaswami temple