ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ശുഭകാര്യങ്ങള്‍

By subbammal.08 Feb, 2018

imran-azhar

സൂര്യോദയത്തിന് മൂന്നുമണിക്കൂര്‍ (ഏഴരനാഴിക) മുന്പുളള സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം. സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്‍റെ സമയമായത ിനാലാണ് ബ്രാഹ്മമുഹൂര്‍ത്തം എന്നു പേരുവന്നത്. ഈ സമയത്ത് ബ്രഹ്മദേവന്‍റെ പത്നിയും വിദ്യാദേവതയുമായ സരസ്വതി ഉണര്‍ന്നു പ്രവര്‍ത്തിക്കമെന്നാണ് വിശ്വാസം. ആയതിനാല്‍ ഇതിന് സരസ്വതീയാമമെന്നും വിളിക്കുന്നു. ഈ സമയത്ത് ശുഭകാര്യങ്ങള്‍ തുടങ്ങുന്നതും നല്ല തീരുമാനങ്ങളെടുക്കുന്നതും ഉത്തമമാണ്. മാത്രമല്ല ശിരസ്സിന്‍റെ ഇടതുഭാഗത്തുളള വിദ്യാഗ്രന്ഥി ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നതിനാല്‍ പഠനത്തിനും ഉത്തമമത്രേ.