തെക്കോട്ട് തലവച്ച് ഉറങ്ങാമോ

ഒരു ചൊല്ലാണ് വെടക്കും വടക്കോട്ടു തല വച്ചു കിടക്കില്ലെന്നത്. മരിച്ചാല്‍ കിടത്തുന്നത് തെക്കോട്ടായതിനാലാണ് തെക്ക് തല വച്ച് ഉറങ്ങുന്ന കാര്യത്തില്‍ പലര്‍ക്കും ഭയം.

author-image
parvathyanoop
New Update
തെക്കോട്ട് തലവച്ച് ഉറങ്ങാമോ

തെക്ക് തലവച്ച് ഉറങ്ങാമോ എന്ന് ധാരാളം ആളുകള്‍ ചോദിക്കാറുണ്ട്. ചിലരെ സംബന്ധിച്ച് ഇതൊരു ഭയപ്പെടുത്തുന്ന ആശങ്കയാണ്. എന്നാല്‍ തെക്കോട്ട് തലവച്ചുറങ്ങുന്നതു കൊണ്ട് യാതൊരു ദോഷവുമിന്ന എന്നാണ് ശാസ്ത്രം പറയുന്നത്. സയന്‍സ് അടിസ്ഥാനമായി പറയാവുന്ന കാരണങ്ങള്‍ ഏറെയാണ്. ഇതിനു പുറകില്‍ ആരോഗ്യത്തെ ബന്ധിപ്പിയ്ക്കുന്ന പല കാര്യങ്ങളുമുണ്ടാകും. നമ്മുടെ കാരണവന്മാര്‍ ഒരുപക്ഷേ, ഇതറിഞ്ഞല്ല പലതും പറയാറെങ്കില്‍ പോലും.

ഇത്തരത്തിലെ ഒരു ചൊല്ലാണ് വെടക്കും വടക്കോട്ടു തല വച്ചു കിടക്കില്ലെന്നത്. മരിച്ചാല്‍ കിടത്തുന്നത് തെക്കോട്ടായതിനാലാണ് തെക്ക് തല വച്ച് ഉറങ്ങുന്ന കാര്യത്തില്‍ പലര്‍ക്കും ഭയം. ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും അര്‍ത്ഥവും ഇല്ലെന്നാണ് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് വിശദീകരിക്കുന്നത്. തിരുമേനി പറയുന്നു: ഞാന്‍ തെക്കോട്ടു തല വച്ചാണ് കിടക്കുന്നത്. പ്രഭാതത്തില്‍ വെളിച്ചം മുഖത്തു വീഴാന്‍ തെക്കോ, കിഴക്കോ തലവച്ചു കിടക്കണം.

വലത്തോട്ടു തിരിഞ്ഞെഴുന്നേറ്റാല്‍ മുഖം വടക്കോ കിഴക്കോ വരണമെന്നാണ് പ്രമാണം. തെക്കോട്ടു തലവച്ചു കിടന്ന് വലത്തോട്ടുണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ മുഖം കിഴക്ക് ദര്‍ശനമായിരിക്കും. കിഴക്കോട്ടു തലവച്ചു കിടന്ന് വലത്തോട്ട് എഴുന്നേറ്റാല്‍ വടക്ക് ദര്‍ശനമാകും. ഈ തത്വം നിശ്ചയമില്ലാത്തവര്‍ ആണ് പല ദിക്കിന്റെയും പേരു പറഞ്ഞ് ആളുകളെ ഭയപ്പെടുത്തുന്നത്.

ഭുമിയിലെ കാന്തികോര്‍ജ്ജവും കാന്തിക തരംഗവും നിരന്തരം തെക്കു ദിക്കില്‍ നിന്നും വടക്കോട്ട് പ്രവഹിക്കുന്നതിനാലാണ് തെക്കു ദിക്കില്‍ തല വച്ച് കിടക്കണം എന്നും അതിന് വിപരീതമായ വടക്ക് ദിക്കില്‍ തല വച്ച് കിടക്കരുതെന്നും പറയുന്നതിന്റെ കാരണം എന്നും വ്യാഖ്യാനമുണ്ട്. തെക്കു തല വച്ച് കിടന്നാല്‍ ഭൂമിയിലെ കാന്തികോര്‍ജ്ജം നമ്മുടെ ശിരസിലൂടെ കയറി ശരീരത്തിലൂടെ പ്രവഹിച്ച് പാദത്തിലൂടെ പുറത്തു പോകും. ഇതിലൂടെ നമുക്ക് ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ നവോന്മേഷവും പ്രസരിപ്പും ആര്‍ജ്ജിക്കാന്‍ കഴിയും. അതേസമയം വടക്കോട്ട് തലവച്ചു കിടന്നാല്‍ നേരെ വിപരീതം സംഭവിക്കും. പാദത്തിലൂടെ പ്രവേശിക്കുന്ന കാന്തികോര്‍ജ്ജം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മന:സംഘര്‍ഷം വര്‍ദ്ധിപ്പിക്കും. മനസിന് ഉന്മേഷമില്ലായ്മ, മന്ദത, ക്ഷീണം, തലവേദന എന്നിവയെല്ലാം സൃഷ്ടിക്കും.രാവിലെ അസാധാരണക്ഷീണവും ദേഷ്യവുമെല്ലാം അനുഭവപ്പെടുന്നുവെങ്കില്‍ വടക്കോട്ടു തലവച്ചുറങ്ങുന്നത് ഒരു കാരണമാകാം. വടക്കോട്ടു തല വച്ചു കിടക്കുമ്പോള്‍ ഭൂമിയുടെ കാന്തികവലയം കാരണം ശരീരത്തിലെ രക്തപ്രവാഹവും വേണ്ട രീതിയില്‍ നടക്കില്ല.

ഇത് ഉറക്കം തടസപ്പെടുത്തും. സ്ട്രെസുണ്ടാക്കും.ശരീരത്തിന്റെയും മനസിന്റേയും ആരോഗ്യത്തിന് സ്ട്രെസും ടെന്‍ഷനുമൊന്നും തന്നെ നല്ലതല്ല. ഒരു ദിവസം മുഴുവന്‍ കളയാന്‍ ഇതു മതിയാകും.തെക്കോട്ടോ കിഴക്കോട്ടോ തല വച്ചുറങ്ങുന്നത് നല്ലതാണ്. പടിഞ്ഞാറും കുഴപ്പമില്ല. തെക്ക് കിഴക്ക് ദിക്കുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മനസിനും ശരീരത്തിനും ദോഷകരമായ കാന്തികക്ഷതങ്ങള്‍ ഉണ്ടാകുകയില്ല. എന്നാല്‍ വടക്കോട്ട് തലവച്ചുറങ്ങിയാല്‍ നമ്മുടെ ശരീരത്തിലെ കാന്തികബല രേഖഭൂമിയിലെ കാന്തികബലരേഖയ്ക്ക് സമാന്തരമാകും.

ഇത് വികര്‍ഷണ സ്വഭാവമാണ് പ്രകടിപ്പിക്കുക.ഇതുപോലെ ഇടതുവശത്തേക്കു ചരിഞ്ഞുറങ്ങുക. ഇടതു വശം തിരിഞ്ഞുറങ്ങുന്നത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും നല്ല ഉറക്കത്തിനുമെല്ലാം ഏറെ നല്ലതാണ്.തലവെച്ചുറങ്ങാന്‍ ഏറ്റവും ഉത്തമമായത് തെക്ക് ദിക്കാണ്.തെക്കോട്ട് തലവെച്ച് കിടക്കുന്നതിന് ശാസ്ത്രപരമായും നിരവധി ഗുണങ്ങളുണ്ട്.

sleep south direction