ചക്കുളത്ത് പൊങ്കാല ഡിസംബര്‍ മൂന്നിന്

By sruthy sajeev .02 Dec, 2017

imran-azhar

 


ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞാല്‍ പൊങ്കാലകളില്‍ ഏറ്റവും പ്രസിദ്ധം ചക്കുളത്തുകാവ് പൊങ്കാലയാണ്. വൃശ്ചികത്തിലെ പ്രധാനപ്പെട്ട ഒരു വിശേഷമാണ് ചക്കുളത്ത
ുകാവിലെ കാര്‍ത്തിക പൊങ്കാല. ചക്കുളത്ത് അമ്മയുടെ ഇഷ്ടവഴിപാടാണ് വൃശ്ചികത്തിലെ പൊങ്കാല. ക്ഷേത്രസന്നിധിയിലും അനുബന്ധസ്ഥലങ്ങളിലും ചുടുകട്ട വച്ച് അടുപ്പ് തീര്‍ത്ത് കൊതുമ്പ്, ചൂട്ട് എന്നിവയാല്‍ അഗ്‌നിതെളിച്ച് മണ്‍കലം വച്ച് അരി, ശര്‍ക്കര, നാളികേരം, ജലം എന്നിവയാല്‍ നിവേദ്യം ഉണ്ടാക്കി സ്വയം ദേവിക്കു സമര്‍പ്പിക്കുന്ന അനുഷ്ഠാനമാണ് പൊങ്കാല. പുലയുള്ളവര്‍, മാസമുറമൂലം അശുദ്ധിയുള്ള സ്ത്രീകള്‍, വ്രതശുദ്ധിയില്ലാത്തവര്‍ തുടങ്ങിയവര്‍ പൊങ്കാലയിടരുത്.

 

പൊങ്കാല ഇടുന്ന സമയത്ത് കോടി വസ്ത്രമോ, അലക്കിയ വസ്ത്രമോ ധരിക്കണം. തെക്കോട്ട് നിന്ന് പൊങ്കാലയിടരുത്. പൊങ്കാലയ്ക്ക് ആവശ്യമായ അരി, ശര്‍ക്കര, കലം, തവി,
വിറക്, പാത്രങ്ങള്‍, എണ്ണ, തിരി, കര്‍പ്പൂരം തുടങ്ങി എല്ലാ സാധനങ്ങളും അവരവര്‍തന്നെ കൊണ്ടു വരണം. പൊങ്കാല അടുപ്പില്‍ തീ പകരുന്നതിനും മുമ്പ് കിഴക്കോട്ടു ത
ിരിഞ്ഞു നിന്ന് ദേവിയെ സങ്കല്പിച്ച് ദേവീ മന്ത്രങ്ങള്‍ ജപിക്കണം. പൊങ്കാല തിളയ്ക്കുന്നതുവരെ ഭക്തിയാദരപൂര്‍വ്വം ദേവീ മന്ത്രങ്ങളോ ലളിതാസഹസ്രനാമമോ ജപ
ിക്കണം.

 

പൊങ്കാല തിളയ്ക്കാതെ തീ കെടുത്തരുത്. നിവേദ്യം കഴിയാതെ തിരിച്ചു പോകരുത്. പൊങ്കാല സമയത്ത് യാതൊരു അശുദ്ധിയും തീണ്ടരുത്. പൊങ്കാല തിളച്ചു
തൂവുന്നതും ശ്രദ്ധിക്കണം. തിളച്ചു തൂവുന്നത് കിഴക്കോട്ടാണെങ്കില്‍ ഫലം ഏറ്റവും അനുകൂലമാണ്. തെക്കോട്ടാകുന്നതു നന്നല്ല. പടിഞ്ഞാറോട്ടാകുന്നതും അനുകൂലമാണ്.
വടക്കോട്ടായാല്‍ ഫലപ്രാപ്തിക്കു നേരിയ കാലതാമസം നേരിടും.

 

OTHER SECTIONS