രോഗബാധയും മരണഭയവും അകറ്റാന്‍ ഈ മന്ത്രം ജപിക്കു

By parvathyanoop.03 08 2022

imran-azhar

 

 

മനുഷ്യ മനസിനെ പിടിച്ചു കുലുക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് രോഗബാധ. ഏതൊരു വ്യക്തിക്കും രോഗം സ്ഥിരീകരിക്കുന്നതോടെ അവന്‍ മാനസികമായും ശാരീരികമായും തളരുകയാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ആത്മീയ ചിന്തകളിലൂടെയും മന്ത്രങ്ങളിലൂടെയും പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.വളരെ ശക്തിയുള്ള മന്ത്രമായാണ് മഹാമൃത്യുഞ്ജ മന്ത്രത്തെ കണക്കാക്കുന്നത്. അതിനാല്‍ മനസും ശരീരവും ശുദ്ധമാക്കിയശേഷം മാത്രമേ ഈ മന്ത്രം ജപിക്കാവൂ.

 

മനസിലെ വിപരീത ഊര്‍ജത്തെ പുറംതള്ളി പ്രണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രത്തിന് സാധിക്കുമെന്നാണ് വിശ്വാസം. എത്രയാണോ മന്ത്രം ജപിക്കുന്നത് അത്രയും ഫലസിദ്ധി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.ദീര്‍ഘായുസിനും രോഗശാന്തിക്കും വളരെ ഫലപ്രദമായ മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. വളരെ ശക്തിയുള്ള മന്ത്രമാണിത്. ദിവസവും 108 തവണ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് വേഗത്തില്‍ ഫലം ലഭിക്കും.ഋഗ്വേദത്തില്‍ പ്രതിപാദിച്ചിട്ടുള്ളത് ഇതില്‍ ഭഗവാന്‍ പരമശിവനെയാണ് സ്തുതിക്കുന്നത്.

 

മൃത്യുഞ്ജയ മന്ത്രം ജപിച്ചാല്‍ മരണത്തില്‍ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം.രോഗബാധ അലട്ടുന്നവരും ദീര്‍ഘായുസ് ആഗ്രഹിക്കുന്നവരും ഈ മന്ത്രം ദിവസവും ഒരു തവണയെങ്കിലും ജപിക്കുക. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ പേരുകളിലും മഹാമൃത്യഞ്ജയ മന്ത്രം അറിയപ്പെടും.


മൃത്യുഞ്ജയ മന്ത്രത്തിന്റെ ഐതിഹ്യം


മൃത്യുഞ്ജ മന്ത്രം അറിഞ്ഞിരുന്നത് മാര്‍ഖണ്ഡേയ ഋഷിക്കു മാത്രമായിരുന്നു. ദക്ഷശാപ ഫലമായി രോഗിയായിത്തീര്‍ന്ന ചന്ദ്രദേവനെ മരണത്തില്‍ നിന്നും രക്ഷിക്കുന്നതിനായി മാര്‍ക്കണ്ഡേയ ഋഷി മഹാമൃതുഞ്ജയ മന്ത്രം ദക്ഷ പുത്രിയായ സതിക്ക് നല്‍കി. ഇതേത്തുടര്‍ന്നാണ് രഹസ്യമായിരുന്ന മന്ത്രം പുറത്തറിഞ്ഞത്. മഹാ മൃത്യുഞ്ജയ ഹോമം നടക്കുമ്പോള്‍ ആര്‍ക്കാണോ രോഗം മാറേണ്ടത് ആ വ്യക്തി അവിടെ സന്നിഹിതനായി ഇരിക്കേണ്ടതാണ്. തീരെ മേലാത്ത അവസ്ഥയിലാണെങ്കില്‍ അത് ഒഴിവാക്കാം. ഹോമപ്രസാദം തൊടുകയും നെയ്യ് കഴിക്കുകയും വേണം.

 

കുടുംബത്തില്‍ ഒരു മരണം നടക്കുകയും അത് വസുപഞ്ചക ദോഷത്തില്‍ ആവുകയും ചെയ്യുമ്പോഴും പിണ്ഡനൂല്‍ദോഷം വരികയും മറ്റും ചെയ്താല്‍ ബലി ഇടുന്ന ആളുകളുടെ പേരില്‍ മഹാമൃതയുഞ്ജയ ഹോമം നടത്തുന്നതാണ് പരിഹാരം. ഇത് വീട്ടില്‍ വച്ച് നടത്തുന്നതാണ് ഉത്തമം അല്ലെങ്കില്‍ ക്ഷേത്രത്തില്‍ വച്ചും ആകാം. ഇത് ചെയ്യുമ്പോള്‍ കുടുംബാംഗങ്ങളുടെ മുഴുവന്‍ നാളും പേരും പറഞ്ഞ് ഹോമം നടത്തുന്നതാണ് ഉത്തമം. ഒരു പ്രാവശ്യം ഇത് ചെയ്താല്‍ 12 വര്‍ഷത്തേക്ക് അതിന് ഫലം ഉണ്ടാകും എന്നാണ് വിശ്വാസം.

 

അമൃത വള്ളി ,പേരാല്‍ മൊട്ട്, കറുത്ത എള്ള് ,ബലികറുക ,പശുവിന്‍ പാല്‍, മധുരമില്ലാത്ത പാല്‍പ്പായസചോറ്, പശുവിന്‍ നെയ്യ് എന്നീ ഏഴ് പ്രധാന ദ്രവ്യങ്ങളാണ് മഹാ മൃത്യുഞ്ജയ ഹോമത്തിന് ഉപയോഗിക്കുന്നത്. എത്ര കഠിന ജ്വര രോഗങ്ങള്‍ക്കും ഈ ഹോമം പരിഹാരമാണ്. കൂടാതെ, ജീവിതത്തിലേക്ക് തിരികെ വരാന്‍ യാതൊരു സാധ്യതയും ഇല്ലാതെ രോഗാവസ്ഥ പോലും മൃത്യുഞ്ജയ ഹോമത്തിലൂടെ മാറ്റാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. ഈ ഹോമം പാപഹരം കൂടി ആയതിനാലാണ് ഇപ്രകാരം സാധിക്കുന്നത്. ജാതക പ്രകാരം ദശാസന്ധി ദോഷം വരുന്ന ഘട്ടങ്ങളിലും ഈ ഹോമം ചെയ്യുന്നത് ഉത്തമമാണ്.

 

മഹാമൃത്യുഞ്ജയ മന്ത്രം

ഓം ത്ര്യംബകം യജാമഹെ

സുഗന്ധിം പുഷ്ടി വര്‍ധനം

ഉര്‍വാരുകമിവ ബന്ധനാത്

മൃത്യോര്‍ മുക്ഷീയ മാമൃതാത്

 

സാരം - ത്രിലോചനനായ ഭഗവാനെ ഞങ്ങള്‍ ധ്യാനിക്കുന്നു. സുഗന്ധത്തെയും അഭിവൃദ്ധിയെയും വര്‍ധിപ്പിക്കുന്ന അങ്ങ്, വെള്ളരിക്കയെ അതിന്റെ തണ്ടില്‍ നിന്നും വേര്‍പെടുത്തുന്നതു പോലെ മരണത്തില്‍ നിന്നു ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷേ അമരത്വത്തില്‍നിന്നല്ല.

 

OTHER SECTIONS