ആദിത്യഹൃദയ സ്തോത്രം പാരായണം ചെയ്താല്‍ ശനീശ്വരന്‍ അനുഗ്രഹിക്കും

By webdesk.01 12 2018

imran-azhar

സൂര്യപുത്രനാണ് ശനീശ്വരന്‍. അതുകൊണ്ടുതന്നെ തന്‍റെ പിതാവിന് പ്രിയങ്കരമായ സ്തോത്രം ശനീശ്വരനും പ്രിയപ്പെട്ടതാണ്. കുലഗുരുവായ വസിഷ്ഠന്‍ ശ്രീരാമചന്ദ്രന് ഉപദേശിച്ചു കൊടുത്ത ആദിത്യഹൃദയസ്തോത്രമാണ് സൂര്യഭഗവാന് പ്രിയങ്കരം. ശനീശ്വരനെ സ്തുതിക്കുന്ന മന്ത്രങ്ങള്‍ക്ക് മുന്പേ ആദിത്യഹൃദയസ്തോത്രം പതിവായി ജപിച്ചാല്‍ എത്ര കടുത്ത ശനിദോഷവും അകന്നുപോകും. രാവിലെ 6നും 6.30നും ഇടയ്ക്കാണ് ജപിക്കേണ്ടത്. ആദിത്യഹൃദയസ്തോത്രം ചുവടെ:

ആദിത്യഹൃദയ സ്തോത്രം
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ ചിതാനന്ദായതേ നമഃ
നീഹാരാനാശകരായ നമോ നമോ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായതേ നമഃ
സ്ഥാവരജംഗമാചാര്യായതേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്യപ്രകാശായ തത്വായതേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ

OTHER SECTIONS