By webdesk.28 Jul, 2018
കര്‍ക്കടകമാസത്തില്‍ പ്രാര്‍ത്ഥനകള്‍ അതിവേഗം ഫലംകാണുമെന്നാണ് വിശ്വാസം. പണ്ട് കര്‍ക്കടകത്തില്‍ തിരിമുറിയാതെ മഴപെയ്യുകയും ആളുകള്‍ ദാരിദ്യ്രം കൊണ്ട് വലയുകയും ചെയ്തിരുന്നു. ഈ പഞ്ഞകാലം കടക്കാന്‍ ദൈവസന്നിധിയില്‍ അഭയം പ്രാപിച്ചുപോന്നു. രാമായണപാരായണവും ക്ഷേത്രദര്ശനവുമൊക്കെയായി കര്‍ക്കടകം കഴിച്ചു. സാന്പത്തിക സ്ഥിതിയുളളവര് കര്‍ക്കടകത്തില്‍ ഭവനങ്ങളില്‍ ഗണപതിഹോമവും ഭഗവതി സേവയും നടത്തിപ്പോന്നു. ഇന്നും കര്‍ക്കടകത്തില്‍ എല്ളാ ക്ഷേത്രങ്ങളിലും ഇവ നിത്യവും നടത്തുന്നു. ഭക്തര്‍ക്ക് ക്ഷേത്രങ്ങളില്‍ കുടുംബത്തിന്റെ പേരില്‍ ഇവ വഴിപാടായി നടത്താവുന്നതാണ്. ഇക്കാലത്ത് അതാണ് പതിവ്. കര്‍ക്കടകമാസത്തില്‍ ഗണപതിഹോമവും ഭഗവതിസേവയും നടത്തുന്നത് ദുഃഖദുരിതങ്ങള്‍ അകറ്റി കുടുംബത്തില്‍ ഐശ്വര്യം നിറയ്ക്കുമെന്നാണ് വിശ്വാസം. രാമായണപാരായണം ഇന്നും മലയാളി തുടരുന്നുണ്ട്. ക്ഷേത്രങ്ങളിലും മുടങ്ങാതെ പാരായണം ചെയ്യുന്നു. രാമമന്ത്രജപം എല്ലാദോഷങ്ങളും അകറ്റുമെന്നാണ് വിശ്വാസം. ഇതിഹാസകാരനായ വാല്മീകിയുടെ ജീവിതം തന്നെയാണ് ഇതിന് ഉത്തമഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.