ലക്ഷ്മീ കടാക്ഷത്തിന് ശ്രീ സൂക്തം

By subbammal.04 Jul, 2018

imran-azhar

മഹാലക്ഷ്മിയുടെ അനുഗ്രഹമുണ്ടെങ്കില്‍ എല്ലാം ലഭിക്കും. ഋഗ്വേദത്തിലെ ശ്രീ സൂക്തം പതിവായി ജപിച്ചാല്‍ ലക്ഷ്മീകടാക്ഷം യഥേഷ്ടം ലഭിക്കുമെന്നാണ് വിശ്വാസം. സന്പത്തും ഐശ്വര്യവും ഉണ്ടാകാനും ശ്രീസൂക്തം ജപിക്കുന്നത് ഉത്തമമാണ്. മനസ്സിന് ദുഃഖമുണ്ടാകുന്പോള്‍ ദുര്‍ഗ്ഗാക്ഷേത്രത്തില്‍ ശ്രീസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നതും നന്നാണ്. ശ്രീ സൂക്തം ആചാര്യനില്‍ നിന്ന് ഉപദേശം സ്വീകരിച്ച ശേഷമാണ് ജപിക്കേണ്ടത്. ശുദ്ധവും വൃത്തിയുമുളള സ്ഥലത്ത് വ്രശുദ്ധിയോടെ വേണം ജപം. മറ്റ് മഹാലക്ഷ്മീ മന്ത്രങ്ങളും സ്തുതികളും ജപിക്കുന്നതും ലക്ഷ്മീകടാക്ഷം പ്രദാനം ചെയ്യും.