ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം

By subbammal.23 Apr, 2018

imran-azhar

ആലപ്പുഴ ജില്ളയിലെ ചെങ്ങന്നൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം. ശ്രീ പരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. വഞ്ഞിപ്പുഴ തന്പുരാക്കന്മാരുടെ കാലത്താണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്നത് ചെങ്ങന്നൂര്‍ ക്ഷേത്രത്തെയാണ്. ഇവിടെ മഹാദേവനെ കിഴക്കുഭാഗത്തേയ്ക്കും പാര്‍വതിദേവിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും അഭിമുഖമായി ഒരേ ശ്രീകോവിലില്‍ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. പാര്‍വ്വതീപരമേശ്വരന്മാരുടെ വിവാഹത്തില്‍ ബ്രഹ്മാവ്, വിഷ്ണു, ഇന്ദ്രന്‍ തുടങ്ങി ദേവന്മാരുടെയും മഹര്‍ഷിമാരുടെയും ഒരു നീണ്ടനിര തന്നെ പങ്കെടു ക്കാനെത്തി. ഇവരുടെയെല്ളാം ഭാരം കാരണം ഭൂമി ചരിഞ്ഞുപോകുമോ എന്നായിരുന്നു എല്ളാവരുടെയും ഭയം. അപ്പോള്‍ ഭഗവാന്‍ ഇതിനൊരു പരിഹാരമായി അഗസ്ത്യമുനിയെ തെക്കുഭാഗത്തിരുത്തി. തെക്കുഭാഗത്തെ ശോണാദ്രിയില്‍ (ഇന്നത്തെ ചെങ്ങന്നൂര്‍) തപസ്സിരുന്നുകൊണ്ട് അഗസ്ത്യമുനി ഭൂമിയെ ചരിയാതെ നിലനിര്‍ത്തി. തന്‍റെ ദിവ്യദൃഷ്ടി കൊണ്ട് മുനി ശിവപാര്‍വ്വതീ പര ിണയം കാണുകയും ചെയ്തു. വിവാഹശേഷം ഭഗവാന്‍ പാര്‍വ്വതീസമേതനായി അഗസ്ത്യമുനിയെ കാണാന്‍ ശോണാദ്രിയിലെത്തി. ഈ സ്ഥലത്താണ് ഉമാമഹേശ്വര സങ്കല്‍പ്പത്തില്‍ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്നാണ് വിശ്വാസം.

 


ക്ഷേത്രനിര്‍മ്മിതി

 


ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്‍െറ കിഴക്കേ ഗോപുരം അത്യാകര്‍ഷകമാണ്. മൂന്നുനിലകളോടുകൂടിയ ഈ ഗോപുരം കേരളീയശൈലിയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ ക്ഷേത്രഗോപുരമാണ്. മറ്റ് മൂന്ന ുദിക്കുകളിലും ഗോപുരങ്ങളുണ്ടെങ്കിലും അവ അനാകര്‍ഷകങ്ങളാണ്. കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാല്‍ ആദ്യം ആനക്കൊട്ടിലിലെത്തുന്നു. സാമാന്യം വലുപ്പമുള്ള ആനക്കൊട്ട ിലാണിത്. പടിഞ്ഞാറേ നടയിലും ആനക്കൊട്ടിലുണ്ട്. അതിഭീമാകാരമായ വട്ടശ്രീകോവിലാണ് ഇവിടത്തേത്. ഇതില്‍ കിഴക്കോട്ട് ദര്‍ശനമായി ശിവന്‍റെ സ്വയംഭൂലിംഗവും തൊട്ടപ്പുറത്ത് പട ിഞ്ഞാട്ട് ദര്‍ശനമായി ദേവീപ്രതിഷ്ഠയുമാണ്. ശിവന്‍റെ ഗര്‍ഭഗൃഹം മൂന്ന് മുറികള്‍ക്കുള്ളിലാണ്. ആദ്യത്തെ മുറി ശ്രീകോവിലില്‍ പ്രവേശനം അനുവദിച്ചിട്ടുള്ള മൂത്തത് പോലുള്ള പരിചാരകര്‍
ക്കാണ്. മറ്റ് രണ്ടിടത്തും ശാന്തിക്കാര്‍ മാത്രമേ കയറാവൂ. മൂന്നുമുറികള്‍ക്കും നല്ള വലിപ്പമുണ്ട്. ശിവലിംഗത്തിന് ഏകദേശം മൂന്നടി ഉയരം കാണും. സ്വയംഭൂലിംഗമായതിനാല്‍ ചെത്തിമിനുക്കല ുകളൊന്നും നടന്നിട്ടില്ള. മാത്രവുമല്ള, ഇവിടെ മുഴുവന്‍ ചളിയിട്ട് നിറച്ചിരിയ്ക്കുന്നുമുണ്ട്. ശിവലിംഗത്തിന്‍െറ പിന്നില്‍ ഒരു വാതിലുണ്ട്. ഇതുവഴിയാണ് ഭഗവതീ നടയിലേയ്ക്ക് കടക്കുക. ദേവീ പ്രതിഷ്ഠ പഞ്ചലോഹനിര്‍മ്മിതമാണ്. മൂന്നടി ഉയരത്തില്‍ നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം. രണ്ട് കൈകളേയുള്ളൂ. അവയില്‍ വരദാഭയമുദ്രകള്‍ ധരിച്ചിരിക്കുന്നു. രണ്ടിടത്തും ഒരേ മേല്‍ശാന്തി തന്നെയാണ് പൂജ നടത്തുന്നത്. ഈ ശ്രീകോവില്‍ പെരുന്തച്ചന്‍ നിര്‍മ്മിച്ചതാണ് എന്ന് പറയപ്പെടുന്നു. നേരത്തേയുണ്ടായ അഗ്നിബാധയില്‍ നശിയ്ക്കാതെ അവശേഷിച്ചത് ഈ ശ്രീകോവില്‍ മാത്രമാണ്. ശ്രീകോവിലില്‍ ചളിയിട്ട് നിറച്ചതുകൊണ്ടാണത്രേ ഇത്. ഗണപതിയും ദക്ഷിണാമൂര്‍ത്തിയുമാണ് ഉപദേവതകള്‍.

 

 

 

 


ക്ഷേത്രത്തില്‍ രണ്ട് നമസ്കാരമണ്ഡപങ്ങളുണ്ട്. ഒന്ന്, കിഴക്കേനടയില്‍ ശിവനുമുന്പിലും മറ്റേത് പടിഞ്ഞാറേനടയില്‍ ദേവിയ്ക്കുമുന്പിലും സ്ഥിതിചെയ്യുന്നു. കിഴക്കേനടയിലുള്ളത് വളരെ വല ുതും മനോഹരവുമായ മണ്ഡപമാണ്. കിഴക്കേ മണ്ഡപത്തില്‍ ശിവവാഹനമായ നന്തികേശപ്രതിമയുണ്ട്. ഓടുമേഞ്ഞതാണ് ഇവിടത്തെ നാലന്പലം. നാലുഭാഗത്തും പ്രവേശനകവാടങ്ങളുണ്ട്. തെക്കുകിഴക്കേമൂലയില്‍ തിടപ്പള്ളി സ്ഥിതിചെയ്യുന്നു. ശ്രീകോവിലിനു ചുറ്റും അകത്തെ ബലിവട്ടം പണിതിരിക്കുന്നു.തൃപ്പൂത്ത് ആറാട്ട്ഇവിടെ പാര്‍വതീദേവിയുടെ തൃപ്പൂത്ത് ആറാട്ട് പ്രസിദ്ധമാണ്. ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന സങ്കല്‍പ്പത്തിലാണിത്. തുടര്‍ന്ന് പന്ത്രണ്ടു ദിവസത്തെ ഭഗവതീ ദര്‍ശനം സര്‍വ ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. ഈ സമയത്ത് ഹരിദ്ര പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇഷ്ടവിവാഹം നടക്കുവാനും, ദീര്‍ഘമംഗല്യത്തിനും, ആഗ്രഹസാഫല്യത്തിനും ദേവ ീദര്‍ശനം ഉത്തമമെന്ന് കരുതപ്പെടുന്നു. ഇവിടെ ഉമാമഹേശ്വരപൂജ, സംവാദസൂക്താര്‍ച്ചന എന്നീവ നടത്തി പ്രാര്‍ത്ഥിച്ചാല്‍ ദാന്പത്യകലഹം ഒഴിയുമെന്ന് വിശ്വാസമുണ്ട്. നൂറ്റെട്ട് ദുര്‍ഗ്ഗാകേഷത്രങ്ങളിലും ചെങ്ങന്നൂര്‍ വരുന്നുണ്ട്. പ്രതിമാസ ഉത്രം നാളിലെ "ഉത്രം തൊഴീല്‍" നവകാഭിഷേകം, നവരാത്രി വിദ്യാരംഭം, ശിവരാത്രി, ധനുമാസ തിരുവാതിര എന്നീ ദിവസങ്ങള്‍ ഇവിടെ പ്രധാനമാണ്.