ചിദംബരദര്‍ശനം സന്പത്സമൃദ്ധിയേകും

By Subha Lekshmi B R.14 Mar, 2017

imran-azhar

ചിത് ആകുന്ന അംബരം~അതാണ് ചിദംബരം. അനന്തമായ ജ്ഞാനം എന്നാണ് ചിദംബരം എന്ന പദത്തിന്‍റെ അര്‍ത്ഥം. ഭഗവാന്‍ ശ്രീപരമേശ്വരന്‍ തിരുനടനമാടിയ അഞ്ചുമഹാസഭകളില്‍ ഒന്നാണ് ചിദംബരം ക്ഷേത്രം.ഇത് കനകസഭയുമാണ്. ഭഗവാന്‍ ഇവിടെ ആടിയത് ആനന്ദനടനമാണ്. പഞ്ചഭൂതലിംഗക്ഷേത്രങ്ങളില്‍ ആകാശമാണ് ചിദംബരം ക്ഷേത്രം. ഇവിടെയെത്തി ഭഗവാനെ ദര്‍ശിക്കുന്നത് സര്‍വ്വവിധ ഐശ്വര്യവും സന്പത്സമൃദ്ധിയുമേകും എന്നാണ് വിശ്വാസം.

 

ചിദംബരേശസ്തുതി
"ഓം നമശിവായ
കൃപാ സമുദ്രം സുമുഖം ത്രിനേത്രം
ജടാധരം പാര്‍വ്വതി വാമഭാഗം
സദാശിവം രുദ്രമനന്തരൂപം
ചിദംബരേശം ഹൃദി ഭാവയാമി.
ഓം ചിദംബരേശായ നമഃ"

OTHER SECTIONS