ഇന്ന് ചിങ്ങം ഒന്ന്: പുതുവര്‍ഷത്തെ വരവേറ്റ് മലയാളി

By subbammal.17 Aug, 2017

imran-azhar

ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷം 1193~ാമാണ്ട് തുടങ്ങുകയാണ്. മലനാടിന്‍റെ കാര്‍ഷിക പുതുവര്‍ഷാരംഭം കൂടിയാണ് ചിങ്ങമാസം 1. ചിങ്ങത്തെ വരവേല്‍ക്കുന്നതിന് മലയാളി അനുവര്‍ത്തിച്ചുപോന്ന ചില ചടങ്ങുകളുണ്ട്. ഇപ്പോഴും ചിലരെങ്കിലും ഇതെല്ലാം പാലിക്കുന്നു.

 

കര്‍ക്കടകത്തിലെ അവസാനദിനത്തില്‍ വീടും പറന്പുമെല്ലാം വൃത്തിയാക്കി. ത്രിസന്ധ്യയ്ക്ക് പാഴ്വസ്തുക്കളെല്ലാം, ചുരുങ്ങിയത് ഒരു പഴയ വട്ടിയോ മുറമോ, ചൂല്, പൊട്ടിയ മണ്‍കലം തുടങ്ങിയവ ദൂരെക്കളഞ്ഞ്. ചേട്ട പുറത്ത് (ജ്യേഷ്ഠാഭഗവതി പുറത്ത്) ശ്രീപോതി അകത്ത് (ശ്രീഭഗവതി അകത്ത് അഥവാ ശ്രീദേവി അകത്ത്) എന്നു പറഞ്ഞ് തിരികെ പോരുന്നു. തുടര്‍ന്ന് ജ്യേഷ്ഠാ ഭഗവതിക്ക് പുറത്ത് കരിയിലയും ചകിരിയും മറ്റും മണ്‍കലത്തില്‍ വച്ച് വീടിന് പുറത്ത് നെരിപ്പോട് വയ്ക്കുന്നു. അപ്പോഴും ചേട്ട പുറത്ത് ശ്രീപോതി അകത്ത് എന്നും ആടി പോയി ആവണി വന്നുവെന്നും പറയുന്നു. പിന്നീട് വീട്ടില്‍ നിലവിളക്ക് കൊളുത്തുന്നു. രാത്രിയില്‍ വീണ്ടും വിളക്ക് തേയ്ച്ചുമിനുക്കി അലങ്കരിച്ച് വയ്ക്കുന്നു. പിറ്റേന്ന് ഗൃഹനാഥ അതിരാവിലെ കുളിച്ചുവന്ന് ശ്രീദേവിയെ ധ്യാനിച്ച് പൂജാമുറിയില്‍ നിലവിളക്കുതെളിക്കുന്നതോടെ പുതുവര്‍ഷത്തിന് ഐശ്വര്യപൂര്‍ണ്ണമായ തുടക്കം.

 

കൃഷിയെ ആധാരമാക്കി ജീവിച്ചുപോന്ന പഴയ തലമുറ വിളവ് പൊലിയ്ക്കണമെന്ന പ്രാര്‍ത്ഥനയോടെ വിത്തിറക്കുന്ന ദിനം കൂടിയായിരുന്നു ചിങ്ങം ഒന്ന്.

എല്ലാവര്‍ക്കും കലാകൌമുദിയുടെ കാര്‍ഷികപുതുവര്‍ഷാംശസകള്‍.

OTHER SECTIONS