നടയടച്ചിരിക്കുമ്പോള്‍ ക്ഷേത്ര ദര്‍ശനം ആകാമോ...........?

By sruthy sajeev .04 Jul, 2017

imran-azhar


ക്ഷേത്രം അടച്ചിരിയ്ക്കുമ്പോള്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ല. ശ്രീ കോവിലിനുള്ളില്‍ നിന്നും ഭഗവാന്‍ കാഴ്ച ശീവേലിയ്ക്ക് പോകുമ്പോഴോ പ്രദര്‍ശനത്തിന് പോയ ശേഷമോ ദര്‍ശനം നടത്തരുത്. ഈ സമയത്ത് പ്രദര്‍ശനവും വയ്ക്കരുത്. ഭഗവാന്‍ പുറത്തു പോകുന്ന സമയത്ത് തന്റെ ചൈതന്യവും ഒപ്പം കൊണ്ട് പോകും. ആ നേരത്ത് നട തുറന്നിരുന്നാല്‍ കൂടി ദര്‍ശനം നടത്താന്‍ പാടില്ല. പുറത്തു പോയിരിക്കുന്ന മൂര്‍ത്തി തിരിച്ചു വരുന്നത് വരെ കാത്തിരുന്ന ശേഷമേ ദര്‍ശനം നടത്താവു. ദീപാരാധനയ്ക്ക് നട അടച്ചിരിക്കുമ്പോഴും ക്ഷേത്ര ദര്‍ശനം പാടില്ല.