സംവത് 2074; ദീപാവലി മുഹൂര്‍ത്തവ്യാപാരം വൈകിട്ട് 6.30 മുതല്‍ 7.30 വരെ

By subbammal.19 Oct, 2017

imran-azhar

ദീപാവലി ഹൈന്ദവവര്‍ഷാരംഭത്തിന്‍റെ തുടക്കമായും കരുതപ്പെടുന്നു. ഹൈന്ദവകലണ്ടറായ സംവത് 2074ന്‍റെ തുടക്കമാണിത്. സംവത് 2073 ഭാഗ്യം കൊണ്ടുവന്നതിനാല്‍ 2074നെയും പ്രത
ീക്ഷയോടെയാണ് വ്യാപാരികള്‍ കാണുന്നത.് ഇന്ന് വൈകിട്ട് 6.30 മുതല്‍ 7.30 വരെയാണ് ദീപാവലി മുഹൂര്‍ത്തവ്യാപാരം. ഈ സമയത്ത് ടോക്കണ്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്താന്‍ വ്യാപാരികളുടെ തിരക്കാണ്. ഓഹരി വില്പനരംഗത്താണ് ഈ പ്രവണത കൂടുതല്‍.

 

ദീപാവലിയോടനുബന്ധിച്ചുളള ഈ അപൂര്‍വ്വമുഹൂര്‍ത്തവേള ഭാഗ്യം കൊണ്ടുവരുന്നുവെന്നുളളത് വര്‍ഷങ്ങളായുളള വിശ്വാസമാണ്. കഴിഞ്ഞവര്‍ഷം ഓഹരിവില സൂചികകളായ സെന്‍സെക്സ ും നിഫ്റ്റിയുംസര്‍വകാല ഔന്നത്യം കൈവരിക്കുകയുണ്ടായി. വിപണിയിലെ മുന്നേറ്റത്തിന് എക്കാലത്തും നേതൃത്വം നല്‍കിയിരുന്നതു വിദേശ ധനസ്ഥാപനങ്ങ (എഫ്ഐഐ) ളായിരുന്നെങ്കില്‍
സംവത് 2073ല്‍ രാജ്യത്തെ തന്നെ ധനസ്ഥാപനങ്ങ (ഡിഐഐ) ളും ചില്ളറ നിക്ഷേപകരുമാണു മുന്‍നിരയിലുണ്ടായിരുന്നത്. ആയതിനാല്‍ സംവത് 2074നെയും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

 

OTHER SECTIONS