ദേവിയും കുമാരസ്വാമിയും മുന്നൂറ്റിനങ്കയുമെത്തി: നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

By subbammal.22 Sep, 2017

imran-azhar

തിരുവനന്തപുരം: അനന്തപുരിയില്‍ നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമായി. പത്മനാഭപുരത്തു നിന്നു സരസ്വതീദേവിയും വേളിമല കുമാരസ്വാമിയും മുന്നൂറ്റിനങ്കയും തലസ്ഥാനത്ത് എത്ത ിയതോടെയാണു നവരാത്രി ആഘോഷങ്ങള്‍ക്ക് ആരംഭമായത്. നവരാത്രി മണ്ഡപത്തിലും ആര്യശാല ദേവീക്ഷേത്രത്തിലും ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും വിശേഷാല്‍ പൂജകള്‍ക്ക് എത്തിച്ചിര ിക്കുന്ന വിഗ്രഹങ്ങളെ ദര്‍ശിക്കാന്‍ ഭക്തരുടെ ഒഴുക്കു തുടങ്ങി.

 

നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ചു പത്തുദിവസം സംഗീതക്കച്ചേരികള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ നടത്തും. 29നാണു വിജയദശമി. അടുത്തദിവസം മഹാനവമിയോടെ നവരാത്രി ആഘോഷങ്ങള്‍ക്കു സമാപനമാകും. നവരാത്രി ട്രസ്റ്റിന്‍െറ നേതൃത്വത്തിലാണു കിഴക്കേക്കോട്ടയിലെ നവരാത്രി മണ്ഡപത്തില്‍ സംഗീതക്കച്ചേരി നടത്തുന്നത്. അശ്വത് നാരായണന്‍റെ കച്ചേരിയോടെ ആഘോഷം ആരംഭിച്ചു. ബി.അനന്തകൃഷ്ണന്‍ വയലിനും തഞ്ചാവൂര്‍ പ്രവീണ്‍കുമാര്‍ മൃദംഗവും ഉടുപ്പി എസ്.ശ്രീധര്‍ ഘടവും വായിച്ചു പക്കമേളക്കാരായി.

 

ഇന്നു വൈകിട്ട് ആറിന് അമൃത വെങ്കിടേഷിന്‍െറ കച്ചേരി അരങ്ങേറും. സംഗീതാസ്വാദകരായ ഒട്ടേറെപ്പേര്‍ കച്ചേരി വീക്ഷിക്കാനെത്തി. കരിക്കകം ചാമുണ്ഡി ക്ഷേത്രത്തില്‍ നവരാത്രി സംഗ
ീതോത്സവത്തിന് ഇന്നലെ തുടക്കമായി. ആനയറ മഹേശ്വരന്‍റെ നാഗസ്വരക്കച്ചേരിയോടെയാണു നവരാത്രി ഉത്സവം ആരംഭിച്ചത്. സാംസ്കാരിക സമ്മേളനം പാലോട് രവി ഉദ്ഘാടനം ചയ്തു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ചു തന്ത്രിയുടെ കാര്‍മികത്വത്തില്‍ വലിയ ഗണപതി ഹോമം നടത്തി.

 

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ തിരുവാതിര അവതരണത്തോടെയാണു നവരാത്രി ഉത്സവം ആരംഭിച്ചത്. ഇന്നു രാവിലെ ആറുമുതല്‍ ഭജന, ഏഴിനു ലളിത സഹസ്രനാമജപം, വൈകിട്ട്
ആറിനു ഭകതിഗാനസുധ, ഏഴിനു നൃത്ത സന്ധ്യ എന്നിവ അരങ്ങേറും.

 

പൂജപ്പുര സരസ്വതിദേവീ കേഷത്രത്തോടനുബന്ധിച്ചുള്ള മണ്ഡപം, മരുതംകുഴി ഉദിയന്നൂര്‍ ദേവീ ക്ഷേത്രം, അന്പലത്തറ പഴഞ്ചിറദേവീ ക്ഷേത്രം, അനന്തന്‍കാട് നാഗരാജ ക്ഷേത്രം, ശ്രീകണ്ഠേശ്വരം ദുര്‍ഗാദേവി ക്ഷേത്രം, പോങ്ങുംമ്മൂട് കീഴേറ്റിക്കാവ് വനദുര്‍ഗ ഭഗവതി ക്ഷേത്രം,ശ്രീവരാഹം മുക്കോലക്കല്‍ ഭഗവതി ക്ഷേത്രം, തിരുമല കല്ളറമഠം ഭഗവതി ക്ഷേത്രം, മണികണ്ഠേശ്വരം ചെറുപാലോട് ദുര്‍ഗദേവീ ക്ഷേത്രം, പേരൂര്‍ക്കട പേരൂര്‍ ശ്രീമൂല ഭഗവതി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍സ്മാരകം, വട്ടിയൂര്‍ക്കാവ് സത്യസായി ക്ഷേത്രം, വെള്ളയന്പലം യക്ഷിയമ്മ ആല്‍ത്തറ തുടങ്ങി നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചു കലാപരിപാടികള്‍ അരങ്ങേറി.

OTHER SECTIONS