പ്രശസ്ത തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി വിശേഷങ്ങള്‍ അറിയണ്ടേ

ടി ടി ഡി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്ഷേത്രത്തിന്റെ വരുമാനം വിശ്വാസികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ബിസിനസുകാരില്‍ നിന്നുമൊക്കെ ലഭിക്കുന്ന സംഭാവനകളാണ്.

author-image
parvathyanoop
New Update
പ്രശസ്ത തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി വിശേഷങ്ങള്‍ അറിയണ്ടേ

പ്രശസ്ത ക്ഷേത്രമായ തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച് ശനിയാഴ്ച തിരുമല തിരുപ്പതി ദേവസ്ഥാനം ധവളപത്രം പുറത്തിറക്കി ക്ഷേത്രത്തിന്റെ ആസ്തി വിവരം പുറത്തുവിട്ടു. സ്ഥിര നിക്ഷേപങ്ങളും സ്വര്‍ണ്ണ നിക്ഷേപങ്ങളും ഉള്‍പ്പെടെയുള്ള ആസ്തികളുടെ പട്ടികയാണ് പുറത്ത് വിട്ടത്.

ക്ഷേത്രത്തിന് 5300 കോടി രൂപ മൂല്യമുള്ള 10.3 ടണ്‍ സ്വര്‍ണം നിക്ഷേപമായുണ്ട് എന്നാണ് പറയുന്നത്. വിവിധ ദേശസാത്കൃത ബാങ്കുകളിലാണ് ഇതുള്ളത് . 15938 കോടി പണമായും നിക്ഷേപമായുണ്ട്. രാജ്യത്ത് ആകമാനം 7123 ഏക്കറിലായി 960 വസ്തുവകകളും തിരുപ്പതി ക്ഷേത്രത്തിന് ഉണ്ട്.ആകെ 2.26 ലക്ഷം കോടിയുടെ ആസ്തിയാണ് ഉള്ളത്.

കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്തിയില്‍ 2900 കോടി രൂപയുടെ വര്‍ധനവ് ആണ് ഉണ്ടായി. 2019 മുതല്‍ നിക്ഷേപ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലെ ട്രസ്റ്റ് ബോര്‍ഡ് ശക്തിപ്പെടുത്തിയിട്ടുണ്ട് എന്നും തിരുമല തിരുപ്പതി ദേവസ്ഥാനം അറിയിച്ചു.

മിച്ച പണം ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം പറയുന്നു. ടി ടി ഡി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്ഷേത്രത്തിന്റെ വരുമാനം വിശ്വാസികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ബിസിനസുകാരില്‍ നിന്നുമൊക്കെ ലഭിക്കുന്ന സംഭാവനകളാണ്.

 

 

tirupati temple