നിങ്ങളുടെ കൈയിലുണ്ടോ ഈ രേഖ? എങ്കില്‍ ലോകം നിങ്ങളെ ഓര്‍ക്കും

By SUBHALEKSHMI B R.01 Sep, 2017

imran-azhar

ഹസ്തരേഖാ ശാസ്ത്രത്തില്‍ വിശ്വാസമുളളവരും ഇല്ലാത്തവരുമുണ്ട്. എന്നാല്‍ ഹസ്തരേഖാ ശാസ്ത്രത്തില്‍ കഴന്പുണ്ടെന്നാണ് ഈ വിഷയം ആഴത്തില്‍ പഠനവിധേയമാക്കിയവര്‍ പറയുന്നത്. ഇംഗ്ളീഷിലെ എക്സ് അക്ഷരം (x ) പോലെയുള്ള രേഖകള്‍ കൈകളില്‍ കാണുന്നത് ഉത്തമമാണത്രേ.

 

കൈകളിലെ 'x' രേഖയെക്കുറിച്ച് മോസ്കോയില്‍ വിശദമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. രണ്ട് കൈകളില്‍ 'x' അടയാളമുള്ളവര്‍ മഹത്തുക്കളാണെന്നും ലോകം അവരെ എന്നും ഓര്‍ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയതുമായ ഇരുപതുലകഷത്തോളം കൈരേഖകള്‍ പരിശോധിച്ചാണ് എസ്.ടി.ഐ യൂണിവേഴ്സിറ്റി ഇങ്ങനെയൊരു നിഗമനത്തിലെത്ത ിയത്. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കൈകളില്‍ ഈ രേഖയുണ്ടായിരുന്നുവത്രേ. ഒരു കൈയില്‍ മാത്രമേ 'x' അടയാളം കാണുന്നുള്ളുവെങ്കിലും അവര്‍ പ്രശസ്തരായിതീരും. മാത്രമല്ല ഇവര്‍ അപകടവും വഞ്ചനയും മുന്‍കൂട്ടി മനസ്സിലാക്കുകയും ചെയ്യുമത്രേ.

OTHER SECTIONS