ഹനുമത്പാദങ്ങളില്‍ തുളസി സമര്‍പ്പിക്കരുത്

By SUBHALEKSHMI B R.09 Sep, 2017

imran-azhar

നാം മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും തുളസീപത്രങ്ങള്‍ സമര്‍പ്പിക്കാറുണ്ട്.എന്നാല്‍ ശ്രീ ഹനുമാന്‍സ്വാമിയുടെ പാദങ്ങളില്‍ തുളസി സമര്‍പ്പിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. കാരണം ഹനുമാന്‍ സ്വാമി മഹാ ശ്രീരാമഭക്തനാണ്. തുളസി മഹാലക്ഷ്മിയാണ്. ഹനുമാന്‍സ്വാമിക്ക് മഹാലക്ഷ്മിയെന്നാല്‍ സീതാദേവിയാണ്. അപ്പോള്‍ തുളസി ഭഗവാനെ സംബന്ധിച്ചിടത്തോളം സീതാദേവിയാണ്. ശ്രീരാമസ്വാമിക്കൊപ്പം തന്‍റെ ഹൃദയപത്മത്തില്‍ വച്ചാരാധിക്കുന്ന സീതാമാതാവിനെ തന്‍റെ പാദങ്ങളില്‍ അര്‍പ്പിക്കുന്നത് ഹനുമാന്‍സ്വാമിക്കിഷ്ടമല്ല. മറിച്ച് തുളസീമാല ചാര്‍ത്തുന്നത് ഭഗവാനെ സംപ്രീതനാക്കും.

OTHER SECTIONS