നവരാത്രി വ്രതത്തിനിടയിലെ ആരോഗ്യത്തിന് ഈ മൂന്ന് പാനീയങ്ങള്‍ കുടിക്കാം

By parvathyanoop.03 10 2022

imran-azhar

 

 

സരസ്വതീ പൂജ 2022 ഒക്ടോബര്‍ 2 ന് വൈകിട്ട് പൂജവയ്ക്കണം. സന്ധ്യയ്ക്ക് അഷ്ടമി തിഥിയുള്ള ദിവസം വേണം പൂജവയ്പ്പ് എന്ന പ്രമാണ പ്രകാരമാണിത്. ഈ ദിവസങ്ങളില്‍ സരസ്വതി ദേവിയെ പ്രത്യേക മന്ത്രം ചൊല്ലി പ്രാര്‍ത്ഥിക്കണം.നവരാത്രിയോട് അനുബന്ധിച്ച് പ്രത്യേക വ്രതം നോല്‍ക്കുന്ന ധാരാളം പേരുണ്ട്. മത്സ്യം, മാംസം എന്നിവ ഉപേക്ഷിച്ച് വ്രതം പാലിക്കണം.

 

അരിയാഹാരം ഒരു നേരമാക്കി മറ്റ് വേളകളില്‍ പഴവര്‍ഗ്ഗമോ ഗോതമ്പോ ഭക്ഷിക്കുക. സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല പൂജവയ്പ്പും സരസ്വതീപൂജയും. മുതിര്‍ന്നവര്‍ക്ക് തൊഴില്‍ വിജയത്തിനും ഐശ്വര്യത്തിനും ഈ ദിവസം ഐശ്വര്യമാണ്. മുതിര്‍ന്നവരും വ്രതം പാലിക്കണം. മൂന്നു ദിവസങ്ങളിലും ബ്രഹ്മചര്യപാലനം അനിവാര്യമാണ്.

 


സ്വന്തം പുസ്തകം പൂജ വയ്ക്കാത്തവര്‍ക്കും വ്രതം പാലിച്ച് മന്ത്രങ്ങള്‍ ജപിക്കാം. ദേവീകടാക്ഷത്താല്‍ എല്ലാ ഐശ്വര്യമുണ്ടാകും.ഉള്ളി, വെളുത്തുള്ളി, മാംസം, മുട്ട, മദ്യം എന്നിവ ഒഴിവാക്കി ലഘുവായ ഭക്ഷണം മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റാണ് നവരാത്രി വ്രതത്തിന് പിന്തുടരുക. എന്നാല്‍ ഈ സമയത്തെ ആരോഗ്യ സംരക്ഷണം കുറച്ച് വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

 

 

ആപ്പിള്‍, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ കൊണ്ട് തയ്യാറാക്കുന്നതാണ് എബിസി ജ്യൂസ്. വ്യത്യസ്തമായ ഒരു ഹെല്‍ത്തി, കോംപിനേഷന്‍ ജ്യൂസ് ആയതിനാല്‍ ഇതിന് ഗുണങ്ങള്‍ ഒരുപാടുണ്ട്. ഈ മൂന്നു ചേരുവകളില്‍ അടങ്ങിയ വിറ്റാമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളുമാണ് ഇതിനെ വേറിട്ടുനിര്‍ത്തുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിലെ വിഷാംശങ്ങള്‍ പുറംതള്ളുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഈ ജ്യൂസ് സഹായിക്കും.

 

ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ കണ്ണിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനുമെല്ലാം ഈ ജ്യൂസ് വളരെ മികച്ചതാണ്. ഇതിനായി തൊലികളഞ്ഞ ആപ്പിള്‍ ഒരണ്ണം, പകുതി ബീറ്റ്‌റൂട്ട് , ഒരു ക്യാരറ്റ്, ഒരു കപ്പ് വെള്ളം, മധുരത്തിന് അനുസരിച്ച് തേന്‍ എന്നിവ എല്ലാം കൂടി ജ്യൂസറിലോ ബ്ലെന്‍ഡറിലോ അടിച്ചെടുക്കുക. ശേഷം ഇവ അരിക്കാതെ തന്നെ കുടിക്കാവുന്നതാണ്.

 

സിട്രസ് ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളെല്ലാം ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഈ പഴങ്ങളിലെല്ലാം അടങ്ങിയിരിക്കുന്ന ഹെസ്‌പെരിഡിന്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരുന്നു.

 


സിട്രസ് പഴങ്ങളിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കുന്നു. കൂടാതെ ഇത് ഉന്‍മേഷത്തിനും നല്ലതാണ്. ഇതിനായി ഓറഞ്ചും നാരങ്ങയും ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കാം. ഇവ ദഹനത്തിനും മികച്ചതാണ്.

 

ഡ്രൈ ഫ്രൂട്ട്‌സ് ഷേക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഡ്രൈ ഫ്രൂട്ട്‌സ്. പ്രത്യേകിച്ച് ആല്‍മണ്ട്, പിസ്ത, വാള്‍നട്‌സ് എന്നിവയൊക്കെ പ്രോട്ടീന്‍, ഫൈബര്‍, അയണ്‍, സിങ്ക്, പൊട്ടാസ്യം, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, മിനറല്‍സ് എന്നിവ അടങ്ങിയതാണ്.

 

ഇവ ശരീരത്തിന് ഊര്‍ജം പകരാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനത്തിനുമൊക്കെ നല്ലതാണ്. ഇതിനായി ആദ്യം രണ്ട് ടീസ്പൂണ്‍ വീതം വാള്‍നട്‌സ്, ആല്‍മണ്ട്, പിസ്ത, ക്യാഷ്യൂ എന്നിവ എടുത്ത് ബ്ലെന്‍ഡറില്‍ ഇടുക. ശേഷം ഇതിലേയ്ക്ക് കുറച്ച് ഈന്തപ്പഴവും ആല്‍മണ്ട് മില്‍ക്കും ചേര്‍ത്ത് അടിച്ചെടുക്കാം.

 

OTHER SECTIONS