ഇന്ന് ദുര്‍ഗ്ഗാഷ്ടമി

By subbammal.17 10 2018

imran-azhar

നവരാത്രിഉത്സവകാലത്തെ അവസാന മൂന്നുദിനങ്ങള്‍ അതീവ പ്രാധാന്യമുളളതാണെന്ന് നേരത്തേ തന്നെ പറഞ്ഞുവല്ലോ. ഇന്ന് ആ മൂന്നുദിനങ്ങളിലെ പ്രധാനപ്പെട്ട ആദ്യദിനമായ ദുര്‍ഗ്ഗാഷ്ടമിയാണ്. ഇന്ന് ദേവിയെ ദുര്‍ഗ്ഗ അഥവാ ഗൌരിയായിട്ടാണ് ആരാധിക്കുന്നത്. ഇന്നേദിവസം ദേവിയെ വ്രതഭക്തിയോടെ ആരാധിച്ചാല്‍ എല്ലാ പാപങ്ങളും അകന്ന് ജീവിതം ഐശ്വര്യപൂര്‍ണ്ണമാകുമെന്നാണ് വിശ്വാസം. നാളെയാണ് മഹാനവമി. വെളളിയാഴ്ചയാണ് വിജയദശമി. അന്നേദിവസം, ദേവിയെ സരസ്വതീഭാവത്തിലാണ് ആരാധിക്കുന്നത്. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്. വെളളിയാഴ്ച രാവിലെ എട്ടുമണിക്ക് മുന്പേ വിദ്യാരംഭം നടത്തണം.

OTHER SECTIONS