ഗണപതിയ്ക്ക് മുന്നില്‍ ഏത്തമിട്ടാല്‍.....

By sruthy sajeev .28 Nov, 2017

imran-azhar


ഗണപതി ഭഗവാന്റെ ഇഷ്ട വഴിപാടുകളിലൊന്നാണ് ഏത്തമിടീല്‍. മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരുപതിവില്‌ള . എന്നാല്‍ ഗണപതി സന്നിധിയില്‍ ഇത് അതി പ്രധാനവുമാണ്. ഏത്തമിടാന്‍ നമ്മളില്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ ഭഗവാന്റെ പ്രീതി പിടിച്ചു പറ്റാന്‍ എളുപ്പ മാര്‍ഗമാണ് ഏത്തമീടീല്‍.

 


വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് 
ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം. ഇടതു കാലിന്‍മേല്‍ ഊന്നിനിന്ന് വലത്ത് കാല്‍ ഇടത്തുകാലിന്റെ മുമ്പില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം ന
ിലത്തു തൊടുവിച്ച് നില്‍ക്കണം.

 

ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്

 

 

OTHER SECTIONS