തെക്കന്മാര്‍ക്ക് വിഷുദിനത്തില്‍ സന്പൂര്‍ണ്ണ സസ്യഭോജനം

By Subha Lekshmi B R.13 Apr, 2017

imran-azhar

അതെ, ആഹാരകാര്യത്തിലും തെക്കന്‍ കേരളത്തിലെ വിഷുവിന് പ്രത്യേകതയുണ്ട്. അന്നേ ദിവസം , ഹൈന്ദവകുടുംബങ്ങളില്‍ സസ്യേതര ഭോജനം തയ്യാറാക്കില്ല. രാവിലെ പ്രാതലിന് മിക്കവാറും ഇഡ്ഡലിയോ ദോശയോ ആവും. ചട്നി, സാന്പാര്‍, വട, ചെറുപഴം ഇവ കൂടിയാകുന്പോള്‍ പ്രാതല്‍ ജോറായി. ചില കുടുംബങ്ങളില്‍ പ്രാതലിനൊപ്പം പാല്‍ക്കഞ്ഞി (വിഷുക്കഞ്ഞി)വിളന്പാറുണ്ട്.

 

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. സദ്യയ്ക്ക് ചക്ക, മാങ്ങ തുടങ്ങിയ ആ സീസണില്‍ സുലഭമായ കാര്‍ഷികോല്പന്നങ്ങളാല്‍ തയ്യാറാക്കിയ വിഭവങ്ങള്‍ വിളന്പുന്നു. ഒപ്പം നല്ല കുത്തരി ചോറിനൊപ്പം സാധാരണസദ്യയുടേതായ പരിപ്പ്, പപ്പടം, സാന്പാര്‍, ഇഞ്ചി, നാരങ്ങ, മാങ്ങ, പച്ചടി, കിച്ചടി, അവിയല്‍, രസം, പുളിശ്ശേരി, എരിശ്ശേരി തുടങ്ങിയ വിഭവങ്ങളുമുണ്ടാകും. ഉച്ചയ്ക്കു ശേഷം ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നു. ചായയ്ക്ക് അച്ചപ്പം, മുറുക്ക്, ചക്ക വറ്റല്‍, കായ വറുത്തത് തുടങ്ങിയവ ഉണ്ടാകും

OTHER SECTIONS