അഞ്ച് ഗണേശമന്ത്രങ്ങള്‍

By Subha Lekshmi B R.25 Aug, 2017

imran-azhar

ഗണേശന്‍ ഭൂമിയുടെ അധിപനാണ്. ആയതിനാല്‍ ഭൂമിദോഷം തീരുന്നതിനും, ത്വക് രോഗങ്ങള്‍ മാറുന്നതിനും ഗണേശനെ പൂജിക്കുന്നത് ശ്രേഷ്ഠം. ജീവിതവിഘ്നങ്ങളകറ്റാനും ഭഗവാനെ പ്രീത ിപ്പെടുത്തുന്നത് ഉത്തമമാണ്. ഇതാ ഗണേശപ്രീതിക്കായി ജപിക്കേണ്ട ചില മന്ത്രങ്ങള്‍

 

1. "ഓം ഗം ഗണപതയേ നമഃ"
ഗണേശമന്ത്രങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണിത്. ഗം എന്നത് ഭഗവാന്‍റെ ബീജാക്ഷരമാണ്. 12, 108, 1008 എന്നിങ്ങനെ ജപിക്കാം.

 

2. "ഓം മഹാഗണപതയേ നമഃ"
ക്ഷേത്രങ്ങളില്‍ വിഘ്നേശ്വര സന്നിധിയില്‍ ഏത്തമിടുന്പോഴും ഭഗവാനെ നിത്യവും പ്രാര്‍ത്ഥിക്കാനും ജപിക്കാവുന്ന മന്ത്രമാണിത്.

 

3. "ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോധരം വിശാലാക്ഷം
വന്ദേഹം ഗണനായകം"

നിത്യജപത്തിന് ഉത്തമമാണീ മന്ത്രം.

 

4. "ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥ ജംബുഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം"

ഗണനായകനും ഉമാതനയനുമായ വിഘ്നേശ്വരനെ നിത്യവും ഭജിക്കാന്‍ ഈ മന്ത്രം ജപിക്കാവുന്നതാണ്.

 

5."വക്രതുണ്ഡമഹാകായ
സൂര്യകോടിസമപ്രഭ
നിര്‍വിഘ്നം കുരു മേ ദേവാ
സര്‍വ്വ കാര്യേഷു സര്‍വ്വദാ"

വിഘ്നവിനാശകനായ ഭഗവാനെ പ്രാര്‍ത്ഥിക്കാന്‍ ഉത്തമമായ മന്ത്രമാണിത്

OTHER SECTIONS