ഐശ്വര്യമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ശീലിക്കൂ

By subbammal.09 Mar, 2018

imran-azhar

നമ്മുടെ നിത്യകര്‍മ്മങ്ങളുമായി ജീവിതപുരോഗതിയും ഐശ്വര്യവും ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഐശ്വര്യം താനേ വരും.

1.പണം, സ്വര്‍ണ്ണം, വസ്ത്രം, ഗ്രന്ഥം,ധാന്യം എന്നിവ വലതുകൈകൊണ്ടു മാത്രം കൊടുക്കുകയും വാങ്ങുകയും ചെയ്യുക.


2. ആഴ്ചയിലൊരിക്കലെങ്കിലും ക്ഷേത്രദര്‍ശനം നടത്തുക


3.ക്ഷേത്രത്തിലും വീട്ടിലും മറ്റും വലതുകാല് വച്ച് കയറുകയും ഇടതുകാല് വച്ച് ഇറങ്ങുകയും ചെയ്യുക


4. അറവുശാല, ശൌചാലയം എന്നിവിടങ്ങളില്‍ ഇടതുകാല് വച്ച് കയറുകയും വലതുകാല് വച്ച് ഇറങ്ങുകയും ചെയ്യുക.


5. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കഴിവതും സ്വഗൃഹത്തില്‍ പ്രവേശിക്കുക.


6.മുതിര്‍ന്നവരോടും സ്ത്രീകളോടും ആദരവോടെ പെരുമാറുക


7.സദ്ഗുരുക്കന്മാരെ ബഹുമാനിക്കുക.


8.രാവിലെ എഴുന്നേല്‍ക്കുന്പോഴും രാത്രി ഉറങ്ങുന്നതിന് മുന്പും ഈശ്വരനോട് ലോകനന്മയ്ക്കായി പ്രാര്‍ത്ഥിക്കുക


9. അനാവശ്യമായി ഒന്നിനെയും ഉപദ്രവിക്കാതിരിക്കുക.


10. ആഹാരം ചോദിച്ച് വരുന്നവരെ അപമാനിക്കാതിരിക്കുക.

OTHER SECTIONS