സമ്പൂര്‍ണ മാസഫലം(സെപ്റ്റംബര്‍)

By parvathyanoop.03 09 2022

imran-azhar

ജീവിതത്തിന്റെ പല മേഖലകളിലും വെല്ലുവിളികള്‍ നേരിടേണ്ടിവരും ഈ മാസത്തില്‍. ഉദ്യോഗാര്ഥികളായ രാശിക്കാര്‍ അവരുടെ മേലുദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെടാം. സാമ്പത്തികമായി ഈ മാസം നിരവധി ഉയര്‍ച്ചകള്‍ ഉണ്ടാകും.നിങ്ങളുടെ ഭാഗത്ത് ചില വീഴ്ചകള്‍ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതുമൂലം ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാം.

 

സര്‍ക്കാറില്‍ നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ വഴി സാമ്പത്തിക ലാഭമുണ്ടാകും. ആരോഗ്യ പരമായി പൊതുവെ നല്ല സമയമാണെങ്കിലും മാസത്തിന്റെ അവസാന പകുതിയില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. നിങ്ങളുടെ കുടുംബം നിങ്ങളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതിനാല്‍ ഈ മാസം നിങ്ങളുടെ ഗാര്‍ഹിക ജീവിതം മികച്ചതാകും.

 

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും. ചിലര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കാനും ഇടയുണ്ട്. ചിലര്‍ക്ക് വീട് വിട്ട് നില്‍ക്കേണ്ടി വരാം. ഒരു സുഹൃത്തുമായി അഭിപ്രായ ഭിന്നത ഉണ്ടാകാനിടയുണ്ട്. സന്താനങ്ങളുടെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കും. പാഴ്ചിലവുകള്‍ വര്‍ധിക്കും.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)

എല്ലാ പ്രവര്‍ത്തനങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും.പുതിയ സൗഹൃദങ്ങള്‍ ഗുണകരമാകും. പൂര്‍വികസ്വത്ത് കൈവശം വന്നുചേരും. ബിസിനസ് ലാഭകരമാകും. വിദേശയാത്രയ്ക്ക് അവസരം വന്നുചേരും. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.

മിഥുനം (മകയിരം രണ്ടാം പകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)

ഔദ്യോഗിക രംഗത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. മനക്ലേശത്തിന് സാധ്യത കാണുന്നു. മറ്റുള്ളവരുടെ അഭിനന്ദനത്തിന് പാത്രമാകും. വിദേശത്തു നിന്ന് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ചില തടസ്സങ്ങള്‍ നേരിടും. മത്സര പരീക്ഷയില്‍ ഉന്നത വിജയം നേടും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശത്ത് തൊഴില്‍ ലഭിക്കും. വരുമാനം വര്‍ധിക്കും. വിലപ്പെട്ട ചില സമ്മാനങ്ങള്‍ ലഭിക്കാനും ഇടയുണ്ട്. സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലം മാറ്റ ത്തിനും സാധ്യത കാണുന്നു. കുടുംബജീവിതം സന്തോഷകരമായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടാവാന്‍ ഇടയുണ്ട്. എതിരാളികളുടെ ഉപദ്രവം ഉണ്ടാവാതെ ശ്രദ്ധിക്കുക. രോഗബാധകള്‍ക്കും സാധ്യതയുണ്ട്. കഠിന പരിശ്രമത്തോടെ പുതിയ സംരംഭങ്ങള്‍ തുടങ്ങും.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)

കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. മംഗള കര്‍മ്മങ്ങള്‍ തടസ്സം കൂടാതെ നടക്കും. ആഡംബരങ്ങള്‍ക്കു വേണ്ടി ധാരാളം പണം ചെലവഴിക്കും. ഉല്ലാസയാത്രയില്‍ പങ്കെടുക്കാനും സാധ്യതയുണ്ട്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പഴയകാല സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങള്‍ ഉണ്ടാകും.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം)

പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടതായിട്ട് വരും. ആരോഗ്യ സംബന്ധമായ ദുരിതങ്ങള്‍ക്കും സാധ്യത കാണുന്നുണ്ട്. പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ ശോഭിക്കാന്‍ സാധിക്കും. വാഹനത്തിന് കെടുപാടുകള്‍ സംഭവിക്കാം. വിദേശ തൊഴില്‍ തേടുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കും.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ബന്ധുക്കളെ കൊണ്ടും മക്കളെ കൊണ്ടും എല്ലാം ചില നേട്ടങ്ങള്‍ ഉണ്ടാകും. ജോലിയില്‍ ഉയര്‍ച്ച ഉണ്ടാവാനും ഇടയുണ്ട്. ഏറ്റെടുത്ത കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തിക നില ഭദ്രമായിരിക്കും. കാര്‍ഷിക കാര്യങ്ങളോട് താല്‍പര്യം വര്‍ധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)

ജോലിയില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളെല്ലാം വിജയം കൈവരിക്കും. അവിചാരിതമായി പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ ഇടയാകും. പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. ഗുരു ജനങ്ങളുടെ അനുഗ്രഹത്തോടെ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും.

മകരം(ഉത്രാടം, തിരുവോണം,അവിട്ടം ആദ്യപകുതി)

പൊതുവേ എല്ലാ കാര്യങ്ങളിലും

അസ്വസ്ഥത തോന്നുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങള്‍ക്ക് ഇപ്പോള്‍ കാലം അനുകൂലമല്ല. ധാരാളം യാത്രകള്‍ ആവശ്യമായി വരും. ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക. പ്രാര്‍ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ മികച്ച വിജയം നേടും. സര്‍ക്കാരില്‍ നിന്നും ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.അര്‍ഹിക്കുന്ന ചില അംഗീകാരങ്ങളും ലഭിക്കും. കുടുംബജീവിതം സന്തോഷക രമാണ്. ആരോഗ്യത്തില്‍ ഭയപ്പെടാനില്ല. സാഹിത്യകാരന്മാര്‍ക്കും ലേഖകന്മാര്‍ക്കും ശോഭിക്കാന്‍ സാധിക്കും.

മീനം(പൂരുരുട്ടാതി അവസാന കാല്‍ ഭാഗം,ഉത്രട്ടാതി, രേവതി)

ദീര്‍ഘകാലമായി കാത്തിരുന്ന ചില കാര്യങ്ങള്‍ സഫലമാകും. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. എതിരാളികളെ വശത്താക്കാന്‍ സാധിക്കും. പുതിയ പ്രണയ ബന്ധങ്ങള്‍ ഉടലെടുക്കാന്‍ ഇടയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

 

OTHER SECTIONS