ഇന്ന് വിനായകചതുർത്ഥി; കുടുംബത്തിന്റെ ഐശ്വര്യം വർദ്ധിക്കുവാൻ ഇങ്ങനെ ചെയ്യൂ...

By Web Desk.09 09 2021

imran-azhar

 

 

ജയ് ശ്രീഗണേശ ഇന്ന് വിനായകചതുർത്ഥി മഹാദേവന്റെയും പാർവ്വതിദേവിയുടെയും പുത്രനായ ഗണപതിഭഗവാന്റെ ജന്മദിനം ആണ് വിനായകചതുർത്ഥി ഇത് വരുന്നത് ചിങ്ങമാസത്തിലെ കറുത്തവാവു കഴിഞ്ഞു വരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുർത്ഥിയാണ് ഈ ദിവസമാണ് ഗണപതിയുടെ ജന്മദിനം.

 

അന്നേ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ടു മാല അല്ലെങ്കിൽ അപ്പം, മോദകനേദ്യം, ഗണപതിഹോമം എന്നിവ നടത്തിയാൽ സർവ്വാഭീഷ്ടസിദ്ധിയാണ് ഫലം വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്നു കഴിക്കുന്നത് കുടുമ്പത്തിന്റെ ഐശ്വര്യം വർദ്ധിക്കുന്നതിന് അത്യുത്തമം ആണ്.

 

ഗണപതിയുടെ ജന്മനക്ഷത്രം അത്തം ആയതിനാൽ അത്തചതുർത്ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു ഏത് ശുഭകാര്യവും ആരംഭിക്കുന്നതിന് മുമ്പ് വിഘ്നങ്ങൾ ഒക്കെയും അകലുവാൻ ഗണപതിപൂജ നടത്താറുണ്ട് ഗണനാഥനായ ഗണപതിക്ക് പ്രാധാന്യം നൽകിക്കൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം.

 

ഗണേശന്റെ പിറന്നാൾദിനത്തിൽ ഓരോ വ്യക്തിയുടെ പേരിലും നാളിലും ചതുർത്ഥിപൂജ നടത്തുന്നത് മംഗല്യതടസ്സം, വിദ്യാതടസ്സം, സന്താനതടസ്സം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ നല്ലതാണ് ഈ ദിനത്തിൽ ഗണപതിയുടെ 1008 ഭാവങ്ങളെ വർണ്ണിക്കുന്ന ഗണേശസഹസ്രനാമം ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം.

 

ഒരിക്കൽ പിറന്നാൾസദ്യയുണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച ശ്രീഗണേശൻ വയറു നിറഞ്ഞതിനാൽ വീഴാൻ ഇടയായി ഇതുകണ്ട് ചന്ദ്രഭഗവാൻ കളിയാക്കി ചിരിച്ചു ഇത് ഗണപതിഭഗവാന് ഇഷ്ടമായില്ല അദ്ദേഹം ചന്ദ്രനെ ശപിച്ചു അതായത് വിനായകചതുർത്ഥിദിനത്തിൽ ചന്ദ്രനെ ദർശിക്കുന്നവർക്കെല്ലാം ദുഷ്‌പേര് കേൾക്കാൻ ഇടവരട്ടെ എന്നാണ് ശപിച്ചത് അതിനാൽ ഈ ദിനത്തിൽ ചന്ദ്രനെ ദർശിച്ചാൽ മാനഹാനിക്ക് ഇടവരും എന്നൊരു വിശ്വാസം നിലനിൽക്കുന്നു.

 

ആയതിനാൽ ഇന്നേ ദിവസത്തിൽ ചന്ദ്രദർശനം പാടില്ല ഉദ്ധിഷ്ടകാര്യസിദ്ധിക്ക് ഓം ഏകദന്തായ വിദ്മഹേ വക്രതുണ്ടായ ധീമഹി തന്വോ ദന്തി പ്രചോദയാത് എന്ന മന്ത്രം ഉരുവിടുക അന്നേ ദിവസം ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് സ്നാനശേഷം ഗണപതിഗായത്രി108 ഉരു ജപിക്കുക തുടർന്ന് ഗണപതിക്ഷേത്രത്തിൽ ദർശനം നടത്തി നാളികേരം ഉടച്ച് ഗണപതിഹോമത്തിൽ പങ്കു ചേരുക യഥാശക്തി വഴിപാടുകൾ നടത്തുക ഒരു നേരം മാത്രം ധാന്യം ഭക്ഷിച്ച് പകൽ നീക്കുക.

 

സന്ധ്യക്ക് വീണ്ടും ക്ഷേത്രദർശനം നടത്തി ഗൃഹത്തിൽ മടങ്ങിയെത്തി ഗണപതി സ്തോത്രങ്ങൾ പാരായണം ചെയ്യുക ശേഷം തുളസിയിലയിട്ട വെള്ളം സേവിച്ചു പാരണ വീടുക ഇതോടെ വ്രതം പൂർണ്ണമാകും ഭഗവാനെ വിഘ്നേശ്വര ഗജവദന ശ്രീമഹാഗണപതേ സർവ്വവിഘ്നങ്ങളും അകറ്റി അടിയങ്ങളെ ഒരാപത്തും കൂടാതെ എപ്പോഴും കാത്തുകൊള്ളണമേ എല്ലാവർക്കും നല്ലത് വരുത്തേണമേ ഈ കൊടിയ മഹാമാരിയിൽ നിന്നും കര കയറ്റേണമേ...

 

OTHER SECTIONS