ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിൽ പോകണം?

ദൈവം എല്ലായിടത്തുമില്ലേ പിന്നെന്തിന് അമ്പലത്തിൽ പോകണം? ഈ ചോദ്യം ഒരു സന്യാസിവര്യനാട് ഒരാള് ചോദിച്ചു. അപ്പോൾ അദ്ദേഹം മറു ചോദ്യം ഉന്നയിച്ചു. "കാറ്റ് എല്ലയിടത്തുമില്ലേ പിന്നെന്തിന് കാറ്റ് കൊള്ളാൻ മരത്തണലില് ഇരിക്കാൻ നാം കൊതിക്കുന്നു.? മരങ്ങളുടെ ശീതളശ്ചായയില് ഇരിക്കുമ്പോള് കുളിർമ്മയുള്ള ഒരു അനുഭവം ഉണ്ടാകുന്നു. ഒരോ സ്ഥലത്തിനും ഇതു പോലെ പ്രത്യേക അന്തരിക്ഷം ഉണ്ട്നിത്യേന പൂജയും പ്രാർത്ഥനയും നടക്കുന്ന ക്ഷേത്രത്തിലെ അന്തരീക്ഷം ഒരു പ്രതേകമായ ശാന്തി നമ്മുക്ക് ലഭിക്കുന്നു.

author-image
Akhila Vipin
New Update
ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിൽ പോകണം?

ദൈവം എല്ലായിടത്തുമില്ലേ പിന്നെന്തിന് അമ്പലത്തിൽ പോകണം? ഈ ചോദ്യം ഒരു സന്യാസിവര്യനാട് ഒരാള് ചോദിച്ചു. അപ്പോൾ അദ്ദേഹം മറു ചോദ്യം ഉന്നയിച്ചു.

"കാറ്റ് എല്ലയിടത്തുമില്ലേ പിന്നെന്തിന് കാറ്റ് കൊള്ളാൻ മരത്തണലില് ഇരിക്കാൻ നാം കൊതിക്കുന്നു.? മരങ്ങളുടെ ശീതളശ്ചായയില് ഇരിക്കുമ്പോള് കുളിർമ്മയുള്ള ഒരു അനുഭവം ഉണ്ടാകുന്നു. ഒരോ സ്ഥലത്തിനും ഇതു പോലെ പ്രത്യേക അന്തരിക്ഷം ഉണ്ട്നിത്യേന പൂജയും പ്രാർത്ഥനയും നടക്കുന്ന ക്ഷേത്രത്തിലെ അന്തരീക്ഷം ഒരു പ്രതേകമായ ശാന്തി നമ്മുക്ക് ലഭിക്കുന്നു.

കൂടാതെ ക്ഷേത്രത്തിലെ വിഗ്രഹത്തില് പ്രതിഷ്ഠ ചെയ്യുമ്പോൾ വേദമന്ത്രാച്ചാരണങ്ങളോടെ താന്ത്രിക ആചാരപ്രകാരം സന്നിവേശിപ്പിച്ച പ്രാണശക്തി നിലനില്ക്കുന്നു. ഈ പ്രാണശക്തി(ചൈതന്യം) ആണ് ബിംബത്തെ വിഗ്രഹം(വിശേഷാല് ഗ്രഹിച്ചത്- വിഗ്രഹം) ആക്കി മാറ്റുന്നത് താന്ത്രിക ആചാരങ്ങള് അനുസരിച്ചുള്ള മന്ത്രോച്ചാരണങ്ങള് ഉൾപ്പെട്ട നിത്യപൂജ വിഗ്രഹത്തിലെ പ്രാണശക്തി വർദ്ധിപ്പിക്കുന്നു. ക്ഷേത്ര ദർശനം ചെയ്യുമ്പോള് വിഗ്രഹത്തില് നിന്നുമുള്ള തേജസ്സ് നമ്മുടെ മനസ്സിനേയും ശരീരത്തേയും ഉത്തേജിപ്പിക്കുന്നു. ശുദ്ധീകരിക്കുന്നു.

എവിടെ വച്ചും ഈശ്വരനെ കാണനും സംവദിക്കാനും ആർജ്ജവമുള്ളവർക്ക് ഇതൊന്നും ബാധകമല്ല. അവർക്ക് എവിടെയും എകാഗ്രത വേണ്ടുവോളമുണ്ടാവും.കൂടാതെ ഉപാസന കൊണ്ട് ഈശ്വരൻ്റെ തലത്തിൽ എത്തിയവർക്ക് ക്ഷേത്ര ദർശനം ആവശ്യമില്ല. നമ്മെപ്പോലുള്ള സാധാരണക്കാർക്ക് പ്രാർത്ഥിക്കാനും ആശ്വാസം കണ്ടെത്താനും ഈശ്വരചൈതന്യം സ്വീകരിക്കാനും ക്ഷേത്രങ്ങളില് പോയലേ സാധിക്കു. കളങ്കമില്ലത്ത ഭക്തിയും മനസ്സും ശരീരവും ശുദ്ധമാക്കി ക്ഷേത്ര ദർശനം നടത്തിയാൽ ആ ചൈതന്യം നമ്മളിലേക്ക് വന്നു ചേരും!

god