ഗുരുവായൂരില്‍ ആറാട്ട് , ഭക്തലഹരിയില്‍ ക്ഷേത്രവും പരിസരവും

By sruthy sajeev .17 Mar, 2017

imran-azhar


ഗുരുവായൂര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആറാട്ട് ഉല്‍സവത്തിന് സമാപനം. പത്ത് ദിവസത്തെ ഉല്‍സവത്തിനാണ് കൊടിയിറക്കത്തോടെ സമാപനമാകുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ ആറാട്ടിന്റെ യാത്രാബലി ചടങ്ങ് ആരംഭിക്കും. ദിക് കൊടികളിലെ ചൈതന്യം തിരിച്ചാവാഹിച്ച് കൊടിമരച്ചുവട്ടില്‍ ദീപാരാധന നടക്കും. തുടര്‍ന്ന് യാത്രാവാഹനമായ ഗജരത്നം ഗുരുവായൂര്‍ പത്മനാഭന് പൂജ ചെയ്ത് അന്നം നല്‍കും.

 

ആറാട്ടെഴുന്നള്ളിപ്പിന് സ്വര്‍ണക്കോലത്തില്‍ പഞ്ചലോഹത്തിടമ്പില്‍ കണ്ണന്‍ എഴുന്നള്ളും.
അഞ്ചാനകളുടെ അകമ്പടിയില്‍ ചോറ്റാനിക്കര വിജയന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറും. രാത്രി പത്തോടെ ഭഗവതി ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിക്കും. രുദ്രത
ീര്‍ഥത്തില്‍ മഞ്ഞള്‍പെ്പാടിയഭിഷേകവും ആറാട്ടും നടക്കും.

 

തുടര്‍ന്ന് ഭഗവതിക്കെട്ടില്‍ ഉച്ചപ്പൂജ. നന്ദിനിയുടെ പുറത്ത് 11 ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിക്കൂറയിലെ ചൈതന്യം തിരിച്ചാവാഹിച്ച് കൊടിയിറക്കുന്നതോടെ ആറാട്ടിന് സമാപനമാകും. ഇന്നു രാവിലെ എട്ടിനു ശേഷം മാത്രമേ ദര്‍ശനമുണ്ടാകൂ.

OTHER SECTIONS