ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ ശനിയും ഞായറും

ഞായറാഴ്ച അര്‍ധരാത്രി പിന്നിട്ടാല്‍ കൂത്തമ്പലത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം തുടങ്ങും.തിങ്കളാഴ്ച രാവിലെ 9 വരെ ദ്വാദശിപ്പണം സമര്‍പ്പിക്കാം.

author-image
parvathyanoop
New Update
ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ ശനിയും ഞായറും

പുണ്യ പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ശനിയും ഞായറും ആഘോഷിക്കും .ആദ്യമായാണ് രണ്ട് ദിവസത്തെ ആചരണം .ശനിയാഴ്ച പിതൃപക്ഷം എന്ന ഭൂരിപക്ഷ ഏകാദശിയും ഞായറാഴ്ച ദേവപക്ഷം എന്ന ആനന്ദപക്ഷ ഏകാദശിയുമാണ്.

ഭൂരിപക്ഷ ഏകാദശി ആചരിക്കുന്നവര്‍ ശനിയാഴ്ചയും ഭൂരിപക്ഷ ഏകാദശി ആചരിക്കുന്നവര്‍ ഞായറാഴ്ചയും ഏകാദശിവൃതം അനുഷ്ഠിക്കും.ഞായറാഴ്ച അര്‍ധരാത്രി പിന്നിട്ടാല്‍ കൂത്തമ്പലത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം തുടങ്ങും.തിങ്കളാഴ്ച രാവിലെ 9 വരെ ദ്വാദശിപ്പണം സമര്‍പ്പിക്കാം.

9ന് നടയടക്കും.ശനിയും ഞായറും വ്രത വിഭവങ്ങളോടെ ഏകാദശി ഉണ്ടാകും.രാവിലെ ഒന്‍പതിന് അന്നലക്ഷ്മി ഹാളിലും തെക്കേ നടപ്പന്തലിലും ഊട്ടു നല്‍കും.രണ്ടു ദിവസവും രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ പൊതുവഴി നിന്നുള്ള ദര്‍ശനം മാത്രമേ ഉണ്ടാകൂ.ചോറൂണ് കഴിഞ്ഞു വരുന്നവര്‍ക്കുള്ള പ്രത്യേക ദര്‍ശനവും ഉണ്ടാകില്ല.

guruvayoor ekadhashi