ഹനുമാന്റെ പാദങ്ങളില്‍ തുളസിപ്പൂവ് സമര്‍പ്പിക്കാമോ........?

By sruthy sajeev .13 Feb, 2017

imran-azhar


ഹനുമാന്റെ പാദങ്ങളില്‍ തുളസിപ്പൂവ് സമര്‍പ്പിക്കാന്‍പാടില്ലായെന്ന് പറയാറുണ്ട്. പലര്‍ക്കും അതിന്റെ കൃത്യമായ കാരണം അറിയില്ല. തുളസി സാക്ഷാല്‍ മഹാലക്ഷ്മിയുടെ
അവതാരം ആണ്. ഹനുമാന് മഹാലക്ഷ്മി സീതാ ദേവിയാണ്. താന്‍ എപ്പോഴും ആരാധിക്കുന്ന സീതാദേവിയെ തന്റെ പാദങ്ങളില്‍ അര്‍പ്പിക്കുന്നത് ഭഗവാന് ഇഷ്ടമല്ല.
എന്നാല്‍ തുളസി ഹാരമാക്കി കഴുത്തില്‍ അണിയിക്കുന്നത് ഹനുമാന് ഇഷ്ടമാണ്. ഹനുമാനെ പ്രീതിപ്പെടുത്താന്‍ ഈ വഴിപാട് നടത്താവുന്നതാണ്. ഇങ്ങനെ ചെയ്യുന്നവരെ
ഭഗവാന്‍ അനുഗ്രഹിക്കും.