പൂ​രത്തിന് പ്രയാസം

By webdesk.03 Sep, 2018

imran-azhar

പുതുവര്‍ഷം ഏറെക്കുറെ ബുദ്ധിമുട്ടുകളും പ്രയാസപൂരവും ആയിരിക്കും. ബന്ധുക്കളുടെ പ്രവൃത്തികളിലും ദു:ഖിക്കേണ്ടി വരും. ഉദ്യോഗത്തിലും ജീവിതത്തില്‍ തന്നെയും സ്ഥാനഭ്രംശം സംഭവിക്കും. കര്‍മ്മത്തില്‍ പലപ്പോഴും തടസ്സം അനുഭവപ്പെടും. സാന്പത്തിക നഷ്ടം ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിലും ദു;ഖമനുഭവിക്കും. ചിങ്ങത്തില്‍ സാന്പത്തിക നേട്ടമുണ്ടാകും. ബന്ധുക്കളും സന്താനങ്ങളുമായി കലഹിക്കും. അനാവശ്യചിന്തകളാല്‍ മനസ്സ് എപ്പോഴും കലുഷിതമായിരിക്കും. പനി പിടിപെട്ട് ബുദ്ധിമുട്ടനുഭവിക്കും. കന്നിയില്‍ വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. വിവാഹത്തിനാഗ്രഹിക്കുന്നവര്‍ക്ക് ഉത്തമബന്ധം ലഭിക്കും. പ്രവൃത്തികള്‍ പലതും ആയാസപൂര്‍ണ്ണമായിരിക്കും. സന്പത്തോ ഭുസ്വത്തോ അന്യാധീനപ്പെടാന്‍ ഇടവരും. രോഗാവസ്ഥയില്‍ വര്‍ദ്ധനയുണ്ടാകും. തുലാത്തില്‍ കുടുംബത്തില്‍ പൊതുവെ ഐശ്വര്യം ഉണ്ടാകും. സഹോദരസ്ഥാനീയരുടെ സഹായവും സഹകരണവും ഉണ്ടാകും. കലാകാരന്മാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും പ്രശംസയും പ്രചോദനവും ലഭിക്കും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നത് നന്ന്. വൃശ്ചികത്തില്‍ ഉദ്യോഗത്തിലും പ്രവര്‍ത്തനമേഖലയിലും സ്ഥാനമാനങ്ങള്‍ ലഭിക്കും. സാന്പത്തികമായി മെച്ചപ്പെടും. വീടുവാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സഫലത ഉണ്ടാകും. മന:സന്തോഷവും ആലങ്കാരിക വസ്തുക്കളില്‍ തല്പരതയും ഉണ്ടാകും. ധനുവില്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് അവരുടെ വിദ്വേഷത്തിന് പാത്രമാകും. ഭാര്യയുമായി കലഹിക്കും. നയനരോഗമോ ഉദരരോഗമോ ഉണ്ടാകും. മകരത്തില്‍ മാനസികവൈഷമ്യം വര്‍ദ്ധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി അലയേണ്ടിവരും. സാന്പത്തികനഷ്ടവും മാനഹാനിയും ഉണ്ടാകും. കുംഭത്തില്‍ ഉദ്യമങ്ങളില്‍ വിജയം നേടും. ശത്രുക്കളുമായി രമ്യതയിലാകും. സാന്പത്തിക നേട്ടമുണ്ടാകും. ആരോഗ്യം വീണ്ടെടുക്കും. മീനത്തില്‍ പൊതുപ്രവര്‍ത്തകര്‍ ജനവിരോധം സന്പാദിക്കും. സാന്പത്തിക നഷ്ടവും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകും. ഉദരരോഗത്താല്‍ ബുദ്ധിമുട്ടും. മേടത്തില്‍ ഭാര്യയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കര്‍മ്മത്തില്‍ സത്യസന്ധത പുലര്‍ത്താന്‍ കഴിയില്ള. കുടുംബത്തില്‍ കലഹം ഉണ്ടാകും. നിയമപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കും. ഇടവത്തില്‍ കുടുംബത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ ജനവിരോധം സന്പാദിക്കും. മിഥുനത്തില്‍ ആരോഗ്യം വീണ്ടെടുക്കും. സാന്പത്തികനില മെച്ചപ്പെടും. കുടുംബസ്വത്തു ലഭിക്കുകയോ ഭൂമി വാങ്ങിക്കുകയോ ചെയ്യും. കര്‍ക്കടകത്തില്‍ നിര്‍ഭയനായി കാര്യങ്ങള്‍ ചെയ്യും. മരുന്നുകച്ചവടക്കാര്‍ക്ക് നല്ള സമയമായിരിക്കും. ശാരീരിക പീഢ അനുഭവിക്കാന്‍ യോഗം.

പരിഹാരം: വ്യാഴാഴ്ചകളില്‍ ഗുരുവിന് അര്‍ച്ചനയും പൂരം നാളില്‍ വിഷ്ണുവിന് 1 ലിറ്റര്‍ പാല്‍പ്പായസം വഴിപാടായും വിഷ്ണു അഷ്ടോത്തരവും രാവിലെ ഒരു തവണ ജപിയ്ക്കുകയും ചെയ്യുക.